Entertainment (Page 23)

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് രൺബീർ കപൂർ. അനിമൽ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ താരത്തിന്റെ സ്റ്റാർ വാല്യുവിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്.

സ്വന്തം മകളുടെ പേര് താരം തോളത്ത് ടാറ്റു കുത്തിയിട്ടുണ്ട്. റാഹ എന്നാണ് തോളത്ത് താരം ടാറ്റു ചെയ്തിരിക്കുന്നത്.

താരത്തിന്റെ പുതിയ ഹെയർ സ്‌റ്റൈലാണ് ആരാധകരെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് താരത്തിന്റെ ഹെയർ സ്‌റ്റൈലിസ്റ്റായ ആലിം ഹക്കിമാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹോളിവുഡ് താരം റയാൻ ഗോസ്ലിനെ പോലെയുണ്ട് എന്നായിരുന്നു ചിലർ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്.

പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് മോഹൻ ജോസ്. വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്ടർ റോളുകളിലൂടെയും മലയാളി മനസുകളിൽ ഇടംനേടിയ താരമാണ് അദ്ദേഹം. നടൻ സുരേഷ് ഗോപിയെ കുറിച്ച് മോഹൻ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

തനിക്ക് മകൾ ജനിച്ചപ്പോൾ സിനിമ രംഗത്തു നിന്നും ആദ്യമായി പത്ത് കുഞ്ഞുടുപ്പകളുമായി കാണാനെത്തിയത് സുരേഷ് ഗോപിയും രാധികയുമായിരുന്നുവെന്ന് മോഹൻ പറഞ്ഞു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സുരേഷ് ഗോപിക്ക് ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്നും മോഹൻ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ് ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്‌ഷോപ്പർ റൂമിലേക്ക് കൊടുത്ത് വിടാൻ ആവശ്യപ്പെട്ടു. റൂം ബോയ് അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്ട്‌സ് അതുപോലെ എടുത്ത് ആ ബിഗ്‌ഷോപ്പറിലാക്കിയിട്ട് ഇത് മോൾക്ക് കൊടുക്കണമെന്ന് പറഞ്ഞ് തന്നെയേൽപ്പിച്ചുവെന്നും മോഹൻ തോമസ് ഓർത്തെടുക്കുന്നു.

പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ റായ്. അഭിനയ മികവു കൊണ്ടും തന്റെ സൗന്ദര്യം കൊണ്ടും ഐശ്വര്യ റായിയ്ക്ക് ഏറെ ആരാധകരുണ്ട്. ഐശ്വര്യ റായിയെ കുറിച്ച് സൂപ്പർ താരം രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന് പറയാവുന്ന നടിയാണ് ഐശ്വര്യ റായ് എന്നാണ് രജനീകാന്ത് വ്യക്തമാക്കിയത്. സാധാരണ പെൺകുട്ടിയോ സാധാരണ ആർട്ടിസ്റ്റോ അല്ല അവർ. ലോകസുന്ദരികളായി എത്രയോ പേർ വന്നു, ഇനി എത്രയോ പേർ വരാനിരിക്കുന്നു, എന്നാൽ ഐശ്വര്യ റായിലെ പോലെയൊരു ലോക സുന്ദരിയെ ഈ കാലഘട്ടത്തിൽ കാണാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാണുമ്പോൾ മാത്രമല്ല അഴക്. സിനിമയിൽ മേക്കപ്പില്ലാതെ ഒരു സീനുണ്ട്. മേക്കപ്പില്ലാതെയാണ് ഐശ്വര്യ കൂടുതൽ സുന്ദരി. എന്നും രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു.

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ അഭിഭാഷകനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. താൻ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയാം, അത് തുടരുകയും ചെയ്യും, അത് തന്നെ ചെയ്യുന്നു എന്ന വാചകങ്ങൾ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്.

അഡ്വ ഡേവിഡ് അബേൽ ഡോണോവൻ എന്നാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. ജെഎസ്‌കെയുടെ പൂർണരൂപം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ്.

മാധവ് സുരേഷ്, അക്‌സർ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്, അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ജെ ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുജിത് നായരും, കിരൺ രാജുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. കോസ്‌മോസ് എന്റർടെയ്ൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

നടി ഭാവനക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ലവ് ആൻഡ് ഒൺലി ലവ് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യർ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. ഭാവനയുടെ 38-ാം ജന്മദിനമാണിത്. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ഇതിനോടകം ഭാവനയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചു.ആത്മസുഹൃത്തുക്കളായ ശില്പ ബാല, മൃദുല, ഷഫ്‌ന സംയുക്ത തുടങ്ങിയവരും ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.

മലാളത്തിന് പുറമെ തെന്നിന്ത്യയിലും സജീവമായ താരത്തിന് ആരാധകരേറെയാണ്. ഭാവന അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം ലാൽ ജൂനിയറിന്റെ നടികർ ആണ്.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗർർർ. ചിത്രത്തിൽ ഒരു സിംഹവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിംഹം ഗ്രാഫിക്‌സ് ആണെന്ന് ആക്ഷേപം ഉന്നയിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. സിംഹത്തിന്റെ മാന്ത് തനിക്കു കിട്ടിയെന്നാണ് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. സിംഹത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവെച്ചു.

സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്. അതും മാന്ത് കിട്ടിയ തന്നോട് എന്നായിരുന്നു താരം വ്യക്തമാക്കിയത്. ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നുവെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു.

മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മോജോ എന്ന വിദേശ സിംഹമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.

തന്റെ പുതിയ സിനിമാ പ്രോജക്ടുകളെ കുറിച്ച് സംസാരിച്ച് നടൻ സുരേഷ് ഗോപി. പുതിയ പ്രോജക്ടുകളിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് തനിക്കേറ്റവും പ്രതീക്ഷ നൽകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സിനിമകൾ തീർച്ചയായും ചെയ്യും. അതിൽ നിന്നുണ്ടാക്കുന്ന പൈസയിൽ നിന്നും കുറച്ച് പാവങ്ങൾക്കും കൊടുക്കും. സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ് പാവങ്ങൾക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരുമെന്നാണ് താരം വ്യക്തമാക്കുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നിർമിക്കുന്ന സിനിമയിലാണ് സുരേഷ് ഗോപി പ്രധാനവേഷത്തിൽ എത്തുക. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ വേഷമിട്ടേക്കുമെന്നാണ് വിവരം.

സിനിമ 50 കോടി ആകുന്നതിന് മുൻപേ തന്നെ പോസ്റ്റർ പുറത്തിറക്കുന്ന ചിലരുണ്ടെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. മോളിവുഡിൽ 50ഉം 100ഉം കോടി കളക്ഷൻ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റർ ഇറക്കുന്നവരാണ് കൂടുതൽ. ചില സിനിമകൾ മത്രമേ കൃത്യമായി ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുകയുള്ളുവെന്നും ലിസ്റ്റിൻ അഭിപ്രായപ്പെട്ടു.

ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യം മാത്രമല്ല സിനിമയുടെ 50 ദിവസം 25 ദിവസം ആഘോഷിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. 20 ദിവസം കഴിയുമ്പോഴേക്ക് 25 ദിവസമായി എന്നു പറഞ്ഞ് പോസ്റ്റർ ഇറക്കുന്നവരുണ്ട്. സിനിമ അത്രയും ദിവസം ഓടുമെന്ന വിശ്വാസം കൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. തന്റെ അഭിപ്രായത്തിൽ ചില സിനിമകൾ മാത്രമേ കൃത്യമായി 50ഉം 100ഉം കോടി നേടിയിട്ടുള്ളൂ. അങ്ങനെയൊക്കെ ചെയ്യുന്നത് ബിസിനസിന്റെ ഭാഗമാണെന്ന് ലിസ്റ്റിൻ അറിയിച്ചു.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തോടുള്ള അതേയിഷ്ടം മോഹൻലാലിന്റെ കുടുംബത്തോടും മലയാളികൾക്കുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. സുചിത്രയ്‌ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

ഈ ലോകത്തെ ഏറ്റവും സ്‌നേഹം നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നുവെന്ന് മോഹൻലാൽ കുറിച്ചു. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മകൾ വിസ്മയയും ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു. ഹാപ്പി ബർത്ത്‌ഡേ ബ്യൂട്ടിഫുൾ മമ്മ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. അമ്മയ്ക്കും പ്രണവിനുമൊപ്പമുള്ള ഒരു പഴയ ഫോട്ടോയും വിസ്മയ ഷെയർ ചെയ്തിട്ടുണ്ട്.

1988 ഏപ്രിലിൽ ആയിരുന്നു മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴിലെ പ്രശ്‌സത നിർമ്മാതാവ് ബാലാജി മോഹന്റെ മകളാണ് സുചിത്ര.

മമ്മൂട്ടി നായകനായെത്തിയ ടർബോ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആക്ഷൻ സിനിമയായ ടർബോയിലെ സംഘട്ടന രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രേക്ഷകരെല്ലാം അഭിനന്ദിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫൈറ്റ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണിപ്പോൾ സംവിധായകൻ വൈശാഖ്. ഒരു ആക്ഷൻ സിനിമ ചെയ്യാം എന്ന തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തിയതെന്നാണ് മൂവി വേൾഡ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വൈശാഖ് വ്യക്തമാക്കിയത്.

പിടിച്ച് വലിക്കുന്ന ഒരു സീൻ ഉണ്ട്. അതിന് ശേഷം എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതായിരുന്ന സീൻ. ചവിട്ട് കിട്ടുന്ന ആൾ പുറകോട്ട് പോകണം. കിക്ക് ചെയ്യുമ്പോൾ അയാളെ നമ്മൾ റോപ്പിൽ പുറകോട്ട് വലിക്കും. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ ചവിട്ടും ഇത്തരത്തിലാണ് സീൻ. എന്നാൽ റോപ്പ് വലിക്കുമ്പോൾ ഒരാളുടെ സിംഗ് മാറിപോയി. മമ്മൂക്ക എഴുന്നേറ്റ് വരും മുൻപ് തന്നെ തെറിക്കേണ്ടയാൾ ഡയറക്ഷൻ തെറ്റിവന്ന് അദ്ദേഹത്തെ ഇടിച്ചു. ഇതിൽ മമ്മൂക്ക നിയന്ത്രണം തെറ്റി തെറിച്ച് വീണു. അവിടെയുണ്ടായ ഒരു മേശയിൽ ഇടിച്ച് മമ്മൂക്ക താഴേക്ക് വീണുവെന്ന് വൈശാഖ് വ്യക്തമാക്കുന്നു.

മുഴുവൻ സെറ്റും കൂട്ടനിലവിളി. ഞാൻ ഓടിച്ചെന്ന് മമ്മൂക്കയെ കസേരയിൽ ഇരുത്തി. ആ സമയത്ത് സ്വന്തം കൈ വിറയ്ക്കുന്നത് പോലെ തോന്നിയെന്ന് വൈശാഖ് ചൂണ്ടിക്കാട്ടി. ഫൈറ്റ് മാസ്റ്റർ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലത്തിരുന്ന് കരയുകയായിരുന്നു. എന്നാൽ മമ്മൂക്ക ഇതിനെ സാധാരണമായാണ് എടുത്തത്. എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇതൊക്കെ സംഭവിക്കുന്നതല്ലെയെന്ന് മമ്മൂക്ക പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.