Entertainment (Page 184)

സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി സിനിമ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, അതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത വെറും വ്യാജമാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകള്‍

2015ല്‍ പ്രേമം റിലീസിന് ശേഷം, സംവിധായകനെന്ന നിലയില്‍ രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കും. ഒരു ദിവസം അല്‍ഫോണ്‍സ് പുത്രന് രജനികാന്ത് ചിത്രം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ഒരു ഓണ്‍ലൈന്‍ പേജില്‍ ലേഖനം വന്നു. ആ വാര്‍ത്ത വൈറലായി. ഈ പോസ്റ്റിനെക്കുറിച്ച് ചോദിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് മെസേജ് അയച്ചു. പ്രേമം റിലീസിന് ശേഷം ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി പറഞ്ഞു. അവര്‍ അത് മനസ്സിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് പ്രശ്നം പരിഹരിച്ചത്.

ഇപ്പോള്‍, 2021 ഓഗസ്റ്റിലെ ഗോള്‍ഡിന്റെ കഥ ഒരു ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിനോട് പറയുമ്പോള്‍ അദ്ദേഹം എന്നോട് പറയുകയാണ് ഞാന്‍ രജനികാന്തുമായി സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഒരു സംവിധായകനോട് സംസാരിക്കുകയാണെന്ന്. ഞാന്‍ ഞെട്ടിപ്പോയെങ്കിലും അത് പ്രകടിപ്പിച്ചില്ല. 2015 മുതല്‍ ഇന്നുവരെ ഈ വ്യാജ വാര്‍ത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാന്‍ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, 1000 കോടിയിലധികം രൂപ നേടുമായിരുന്നു, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്. ഈ വാര്‍ത്ത ഇട്ടയാളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ എത്തും. ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ.

renji panicker

രഞ്ജി പണിക്കരുടെ ഹിറ്റ് ചാര്‍ട്ടുകളിലൊന്നാണ് മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1999 ല്‍ തിയേറ്ററുകളിലെത്തിയ ‘പത്രം’. ശക്തമായ സംഭാഷണങ്ങള്‍കൊണ്ടും മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധി നേടിയ ചിത്രമാണ് ഇത്. ഇന്നും ടിവിയില്‍ വന്നാല്‍ ആളുകള്‍ വളരെ ആവേശത്തോട് കബടി തന്നെയാണ് ഈ സിനിമ കാണാറുള്ളത്.

എന്നാല്‍, പത്രം സിനിമ പുറംലോകത്തെത്തിക്കാന്‍ താന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍. ‘പത്രം എന്ന സിനിമ കേരളത്തില്‍ സെന്‍സര്‍ ചെയ്തില്ല. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെല്ലാം സിനിമ കണ്ട് എഴുന്നേറ്റ് പോയി. ഞാന്‍ വാതിലില്‍ കൈ വച്ച് തടഞ്ഞ് നിര്‍ത്തിയിട്ട് പറഞ്ഞു, ഫീസ് കെട്ടിയിട്ടാണ് പണം സെന്‍സറിംഗിന് നല്‍കുന്നത്. എന്തെങ്കിലും പറഞ്ഞിട്ട് പോകണം’ എന്ന്.

പടം സെന്‍സര്‍ ചെയ്യാന്‍ അന്നത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായ ആശാ പരേഖ് വിസമ്മതിച്ചു. അന്ന് പ്രമോദ് മഹാജന്റെ അടുത്ത് ഞാന്‍ വിഷയം അവതരിപ്പിച്ചു. മാധ്യമങ്ങള്‍ ഈ സിനിമയക്കെതിര് നില്‍ക്കുന്നത് എന്തിനാണ്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളേണ്ടത് അവരല്ലേ, അങ്ങനെയെങ്കില്‍ ഈ ചിത്രത്തില്‍ എന്തോ ഉണ്ട്. അന്ന് അഞ്ച് മണിക്കുള്ളില്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തന്റെ ടേബിളില്‍ എത്തണമെന്ന് അന്ത്യശാസന നല്‍കിയതുകൊണ്ടാണ് പത്രം എന്ന സിനിമ വെളിച്ചം കണ്ടത്’, രഞ്ജി പണിക്കര്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയിലും 2021ല്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും മികച്ച കളക്ഷന്‍ നേടുകയും ചെയ്ത അഞ്ച് തമിഴ് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

മാസ്റ്റര്‍

300 കോടി രൂപ കളക്ഷന്‍ നേടി വന്‍ വിജയമായി മാറിയ സിനിമയാണ് വിജയ് നായകനായ ‘മാസ്റ്റര്‍’. ലോക്ക്ഡൗണിന് ശേഷം ജനുവരി 13 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ തമിഴ് നാട്ടില്‍ 25 കോടി രൂപയാണ് നേടിയത്.

അണ്ണാത്തെ

ശിവയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ ആക്ഷന്‍ ചിത്രമായ ‘അണ്ണാത്തെ’ ബോക്‌സ് ഓഫീസില്‍ 240 കോടി കളക്ഷനാണ് നേടിയത്. 180 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.

ഡോക്ടര്‍

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഈ ആക്ഷന്‍-കോമഡി ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത സിനിമ 25 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. റിലീസ് ചെയ്ത് 25 ദിവസം കൊണ്ട് തന്നെ 100 കോടി രൂപയാണ് നേടിയത്. ശിവകാര്‍ത്തികേയന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

മാനാട്

മികച്ച കളക്ഷന്‍ നേടിയ തമിഴ് ചിത്രങ്ങളുടെ നിരയില്‍ സ്ഥാനം പിടിച്ച അടുത്ത ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ‘മാനാട്’ ആണ്. ചിത്രം 100 കോടി രൂപ കളക്ഷന്‍ നേടി. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്തത്. എസ്‌ജെ സൂര്യ, കല്യാണി പ്രിയദര്‍ശന്‍, സിലംബരസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

കര്‍ണന്‍

‘കര്‍ണന്‍’ ലോകമെമ്പാടുമായി 63 കോടി രൂപ കളക്ഷനാണ് നേടിയത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷിനെ കൂടാതെ ലാല്‍, രാജിഷ വിജയന്‍, നടരാജന്‍ സുബ്രമണ്യം, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സായ് പല്ലവി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന്റെ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ റിലീസ് ചെയ്തത്. ഈ അവസരത്തില്‍ വേഷം മാറി ആരധകര്‍ക്കൊപ്പം തിയേറ്ററിലിരുന്ന് സിനിമ കണ്ട സായ് പല്ലവിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഹൈദരാബാദുളള ശ്രി രാമുലു തിയേറ്ററിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നടി പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടത്. ബുര്‍ഖ ധരിച്ച് ടൗണിലൂടെ നടന്ന് താരം തിയേറ്ററിലേക്ക് എത്തുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സ്‌ക്രീനില്‍ അഭിനയിച്ച് തകര്‍ക്കുന്ന നായികയാണ് തൊട്ടടുത്തിരിക്കുന്നതെന്ന് ആരും അറിഞ്ഞില്ല. സിനിമക്ക് ശേഷം കാറില്‍ കയറി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

നാനി നായകനായ ചിത്രത്തില്‍ ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മിന്നല്‍ മുരളിയിലെ ‘ഷിബു’വിന്റെ പ്രണയവും നഷ്ടവും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ഗുരു സോമസുന്ദരം. വണ്‍ സൈഡ് പ്രണയങ്ങള്‍ തനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ടെന്ന് ഗുരു സോമസുന്ദരം പറയുന്നു. ‘ഞാന്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ അത് അവര്‍ക്ക് അറിയില്ലായിരുന്നു. ഏഴാം ക്ലാസിലാണ് താന്‍ ആദ്യത്തെ പ്രണയലേഖനം എഴുതിയത്, കാത്തിരുന്ന് ആള് വന്നപ്പോള്‍ പേടിയായി, താന്‍ ഓടിയെന്നും’ താരം പറയുന്നു.

‘സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനാണ് ഞാന്‍. മധുര ക്ഷേത്രങ്ങളുടെ മാത്രമല്ല ഒരുപാ തിയേറ്ററുകളുമുള്ള നാടാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ 80 തിയേറ്ററുകളോളം ഉണ്ടായിരുന്നു. ജെയിംസ് ബോണ്ട്’ അടക്കമുള്ള സിനിമകള്‍ കണ്ട് പലതരത്തിലുള്ള വില്ലന്‍മാരെ പരിചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് എല്ലാം വ്യത്യസ്തനായിരുന്നു ‘മിന്നല്‍ മുരളി’യിലെ ‘ഷിബു’; ഗുരു സോമസുന്ദരം പറയുന്നു.

ഒരു ടീം വര്‍ക്കാണ് ചിത്രത്തില്‍ കാണുന്നത്. സംവിധായകന്‍ എന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ മനോധര്‍മം ഉപയോഗിക്കുകയുമാണ് ‘ഷിബു’വിനെ അവതരിപ്പിക്കാന്‍ ചെയ്തത്, ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തില്‍ ടൊവിനോ, ഗുരു സോമസുന്ദരം എന്നിവരുടെ പ്രകടനത്തെ പ്രശംസിക്കുന്ന എല്ലാരും മറക്കാത്ത ഒരു കഥാപാത്രമാണ് വസിഷ്ഠ് അവതരിപ്പിച്ച ജോസ്‌മോന്‍.

അഭിനയത്തെക്കുറിച്ചും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും അനുഭവം പങ്കുവെക്കുകയാണ് വസിഷ്ഠ് ഇപ്പോള്‍. ‘ബേസില്‍ മാമയാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം കേട്ടിട്ട് എന്നെ വിളിച്ചത്. എറണാകുളത്തേക്ക് വരാന്‍ പറഞ്ഞു. രണ്ടു സീനില്‍ അഭിനയിപ്പിച്ചു. ഇഷ്ടമായി. എന്നിട്ട് ഉറപ്പിച്ചു. ടോവിനോ മാമയെ കാണണോന്ന് ചോദിച്ചു. വേണമെന്ന് പറഞ്ഞു. ഡേറ്റ് തന്നിട്ട് വരാന്‍ പറഞ്ഞു. ടോവിനോ മാമയ്ക്ക് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോള്‍ എനിക്കും പറഞ്ഞു തന്നു.’

‘ടോവിനോ മാമയാണ് എനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍. ഒപ്പം അഭിനയിക്കേണ്ടത് ടോവിനോ മാമയുടെ കൂടെയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റായി. സന്തോഷമായി. ടോവിനോ മാമയുടെ ഒപ്പം അഭിനയിക്കാന്‍ നല്ല രസം തന്നെ ആയിരുന്നു. ‘ വസിഷ്ഠ് പറഞ്ഞു.

ഈജിപ്ഷ്യന്‍ ഫറവോന്‍ അമെന്‍ഹോടെപിന്റെ മമ്മിഫൈ ചെയ്ത ശരീരം ഹൈടെക് സ്‌കാനറുകള്‍ ഉപയോഗിച്ചാണ് സ്‌കാന്‍ ചെയ്തിരിക്കുകയാണ് ഗവേഷകര്‍. പുതിയ കമ്പ്യൂട്ടര്‍ ടോപ്പോഗ്രാഫി (സിടി) സ്‌കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌കാന്‍ ചെയ്യുകയും പൊതിഞ്ഞിരിക്കുന്നതിന് താഴെയുള്ള രൂപം ഇതിലൂടെ കാണാന്‍ സാധിക്കുകയും ചെയ്തത്. പൂമാലകള്‍ ഉള്‍പ്പെടുന്ന പാളികള്‍ക്ക് താഴെ, ഈജിപ്‌തോളജിസ്റ്റുകള്‍ അദ്ദേഹത്തിന്റെ രൂപത്തെക്കുറിച്ചും അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെക്കുറിച്ചും ഇതുവരെ അജ്ഞാതമായിരുന്ന വിശദാംശങ്ങള്‍ പലതും കണ്ടെത്തി.

‘ആധുനിക കാലത്ത് അമെന്‍ഹോടെപ്പ് കന്റെ മമ്മിയെ ഒരിക്കലും തുറന്നിട്ടില്ലെന്ന വസ്തുത ഞങ്ങള്‍ക്ക് ഒരു അതുല്യമായ അവസരം നല്‍കി. യഥാര്‍ത്ഥത്തില്‍ അതിനെ എങ്ങനെ മമ്മിയാക്കി അടക്കം ചെയ്തുവെന്ന് പഠിക്കാന്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് ശേഷം പുരോഹിതന്മാര്‍ എങ്ങനെ അതിന്റെ പരിക്കുമാറ്റുകയും പുനര്‍നിര്‍മിക്കുകയും ചെയ്തുവെന്നെല്ലാം പരിശോധിക്കാനായി. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി അതിന്റെ വിവിധ ലെയറുകളായ മുഖംമൂടി, ബാന്‍ഡേജുകള്‍, മമ്മി എന്നിവയെ തന്നെ അഴിക്കുന്നത് വഴി, നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ ഫറവോനെ നമുക്ക് വിശദമായി പഠിക്കാനാവുമെന്ന് കെയ്റോ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ റേഡിയോളജി പ്രൊഫസറും ഈജിപ്ഷ്യന്‍ മമ്മി പ്രോജക്ടിന്റെ റേഡിയോളജിസ്റ്റും പഠനത്തിന്റെ ആദ്യ രചയിതാവുമായ ഡോ സഹര്‍ സലീം പറഞ്ഞു.

”അമെന്‍ഹോട്ടെപ്പ് ക മരിക്കുമ്പോള്‍ അദ്ദേഹത്തിന് ഏകദേശം 35 വയസ്സായിരുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹത്തിന് ഏകദേശം 169 സെന്റീമീറ്റര്‍ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങള്‍ക്കുള്ളില്‍, 30 തകിടുകളും സ്വര്‍ണ്ണ മുത്തുകളുള്ള അതുല്യമായ സ്വര്‍ണ്ണ അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനൊ നായകനായ ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍ രംഗത്ത്. സിനിമയിലെ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്റി കാവിലിനെ ഓര്‍മം വന്നു എന്നാണദ്ദേഹം പറയുന്നത്. എന്നാല്‍, സ്‌ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മിന്നല്‍ മുരളി ഇടിവെട്ട് ആകുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഭദ്രന്റെ വാക്കുകള്‍

മിന്നല്‍ മുരളിയിലെ ജെയ്‌സന് സൂപ്പര്‍മാനിലെ ഹെന്റി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്‌കളങ്ക സൗന്ദര്യം സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ല. മിന്നല്‍ മുരളി വരുമ്പോള്‍ എന്റെ മടിയില്‍ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാന്‍ പൊത്തും. കൈ തട്ടി മാറ്റി കൊണ്ട് ‘അപ്പച്ചായീ ഡോണ്ട് ഡിസ്റ്റര്‍ബ്……ഐ വാണ്ട് ടു സീ ദി സൂപ്പര്‍മാന്‍….’ പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു… ‘ യു ലൈക്ക് ദിസ് സൂപ്പര്‍ഹീറോ ?? ‘ അവള്‍ പറഞ്ഞു ‘ഹി ഈസ് സൂപ്പര്‍’. അവിടെ ആണ് ഒരു താരം വിജയിച്ചത്.

ടൊവിനോ തോമസ്, കീപ്പ് ഇറ്റ് അപ്പ്….ടോക്‌സിക്ക് വില്ലനായിട്ടുള്ള ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെര്‍ഫോമന്‍സ് പിഴവ് കൂടാതെ മറുകര എത്തിച്ചു… മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ ബജറ്റില്‍, ബേസിലിന് എന്റെ അഭിനന്ദനങ്ങള്‍. സ്‌ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, മിന്നല്‍ മുരളി ഇടിവെട്ട് ആയേനെ.

നടന്‍ ശിവകാര്‍ത്തികേയനെ പ്രശംസിച്ച് ജൂനിയര്‍ എന്‍ടിആര്‍. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും എളിമയുടെയും മഹത്തായ ഉദാഹരണമാണ് ശിവകാര്‍ത്തികേയനെന്നും അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെ തന്നെ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, താന്‍ എന്‍ടിആറിന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞ ശിവകാര്‍ത്തികേയന്‍ സിംഹത്തെപ്പോലെ ഓരോ വേഷവും ചെയ്യുമ്പോഴും ആര്‍ആര്‍ആറില്‍ അദ്ദേഹം എന്തുചെയ്യുമെന്ന് ഊഹിക്കാമെന്ന് പറഞ്ഞു.

രണം രുധിരം, രൗദ്രം എന്നാണ് ആര്‍.ആര്‍.ആര്‍ന്റെ പൂര്‍ണരൂപം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ഹൈദ്രാബാദ് നിസാമിനെതിരെയും പോരാടിയ സീതാരാമരാജു കോമരം ഭിം എന്നീ യുവവിപ്ലവകാരികളുടെ കഥ പറയുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ഒലിവിയ മോറീസ് സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേയ് സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. ചിത്രം 2022 ജനുവരി 7 ന് തിയേറ്ററുകളിലെത്തും.

കബീര്‍ഖാന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിംഗ് നായകനായെത്തിയ ചിത്രം ’83’ യെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥയാണ് ’83’ യുടെ പ്രമേയം.

‘വൗ, ഇത് എന്തൊരു സിനിമ…ഗംഭീരം എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. രണ്‍വീര്‍ സിംഗിന്റെ ’83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും രജനികാന്ത് എഴുതിയിരിക്കുന്നു. ചിത്രം അമ്പത് കോടി ക്ലബിലേക്ക് എത്തുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് വേഷമിടുന്നത്. കൃഷ്ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് ’83’ എത്തിയത്.