പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സായ് പല്ലവി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിന്റെ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ റിലീസ് ചെയ്തത്. ഈ അവസരത്തില്‍ വേഷം മാറി ആരധകര്‍ക്കൊപ്പം തിയേറ്ററിലിരുന്ന് സിനിമ കണ്ട സായ് പല്ലവിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഹൈദരാബാദുളള ശ്രി രാമുലു തിയേറ്ററിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നടി പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടത്. ബുര്‍ഖ ധരിച്ച് ടൗണിലൂടെ നടന്ന് താരം തിയേറ്ററിലേക്ക് എത്തുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സ്‌ക്രീനില്‍ അഭിനയിച്ച് തകര്‍ക്കുന്ന നായികയാണ് തൊട്ടടുത്തിരിക്കുന്നതെന്ന് ആരും അറിഞ്ഞില്ല. സിനിമക്ക് ശേഷം കാറില്‍ കയറി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
നാനി നായകനായ ചിത്രത്തില്‍ ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

