പരസ്പരം അഭിനന്ദിച്ച് ജൂനിയര്‍ എന്‍ടിആറും ശിവകാര്‍ത്തികേയനും

നടന്‍ ശിവകാര്‍ത്തികേയനെ പ്രശംസിച്ച് ജൂനിയര്‍ എന്‍ടിആര്‍. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും എളിമയുടെയും മഹത്തായ ഉദാഹരണമാണ് ശിവകാര്‍ത്തികേയനെന്നും അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെ തന്നെ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, താന്‍ എന്‍ടിആറിന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞ ശിവകാര്‍ത്തികേയന്‍ സിംഹത്തെപ്പോലെ ഓരോ വേഷവും ചെയ്യുമ്പോഴും ആര്‍ആര്‍ആറില്‍ അദ്ദേഹം എന്തുചെയ്യുമെന്ന് ഊഹിക്കാമെന്ന് പറഞ്ഞു.

രണം രുധിരം, രൗദ്രം എന്നാണ് ആര്‍.ആര്‍.ആര്‍ന്റെ പൂര്‍ണരൂപം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ഹൈദ്രാബാദ് നിസാമിനെതിരെയും പോരാടിയ സീതാരാമരാജു കോമരം ഭിം എന്നീ യുവവിപ്ലവകാരികളുടെ കഥ പറയുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ഒലിവിയ മോറീസ് സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേയ് സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. ചിത്രം 2022 ജനുവരി 7 ന് തിയേറ്ററുകളിലെത്തും.