Cartoon (Page 4)

cartoon

ഈ വർഷത്തെ മദ്യഷാപ്പ് ലേലത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 16 കോടി രൂപ കൂടുതൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ നാരായണ കുറുപ്പ് പ്രസ്താവിച്ചിരിക്കുന്നു

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

തന്റെ മാത്രം കഴിവ് കൊണ്ടാണ് മദ്യഷാപ്പ് ലേലത്തിൽ 16 കോടിയുടെ വർദ്ധനവ് ഉണ്ടായതെന്ന് എക്സ്സൈസ് മന്ത്രി നാരായണ കുറുപ്പ്…. കുടിയന്മാരും സർക്കാരും അങ്ങനെ സുഖിക്കണ്ട….എന്റെ ശക്തിയും ബലവും കണ്ടോ നാട്ടുകാരെ. ഞാൻ പടക്കു റു പ്പാണ്.

cartoon

കമ്മ്യൂണിസ്റ്റ് പാർട്ടികൾ അടുക്കുന്നു – വാർത്ത

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

ധാരിക വീരാ പോരിന് വാടാ….. ഇത്‌ അമ്പലങ്ങളിൽ ദേവിയും ,ധാരികനും തമ്മിൽ ഉള്ള പോര് വിളിയാണ്.

ഇവിടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ തമ്മിൽ അടുക്കുന്നു…. ഈ അടുപ്പം പോരിന് തയ്യാർ എന്നാണ് അർഥം. ഇഎംഎസ്സും…. എം എന്നും താർ ഉടുത്തു ഏറ്റു മുട്ടാൻ ഒരുങ്ങുന്നു. ഇതാണ് അടുപ്പം….ഇതാണ് കമ്മ്യൂണിസം. പറച്ചിൽ ഒന്ന്…. പ്രവർത്തി മറ്റൊന്ന്.

cartoon

മുൻമന്ത്രി പി ആർ കുറുപ്പ് തന്റെ എംഎൽഎ സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്നു – വാർത്ത

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

സ്ഥാനമാനങ്ങൾ ഇല്ലാതായ രാഷ്ട്രീയക്കാരുടെ ഒരു  നേർച്ചിത്രം.

cartoon

അറുപതുകളില്‍ ഭാരതത്തിന്റെ ഒരു അവസ്ഥ

ജി‌. ശേഖരന്‍ നായര്‍  : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യയുടെ നില ഭദ്രമാണെന്ന് പ്രധാനമന്ത്രി ഇന്ദിരഗാന്ധി യു എന്നിൽ വച്ച് പ്രസ്താവിച്ചിരിക്കുന്നു…

1962 ലും 1965 ലും ഇന്ത്യയിലുണ്ടായ യുദ്ധങ്ങളും അക്കാലത്തുണ്ടായ വരൾച്ചയും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിക്കുകയും, ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്തപ്പോൾ രാജ്യം കൂടുതലായി പാശ്ചാത്യ ശക്തികളുടെ സഹായം ആശ്രയിക്കേണ്ടി വന്നു.

cartoon

കേരളത്തിൽ നിന്നും 500 യുവതികളെ ഫാദർ പുത്തൻപുര അന്യരാജ്യങ്ങളിൽ കൊണ്ടുപോയി കച്ചവടം നടത്തിയിരിക്കുന്നു… വാർത്ത

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

അക്കാലത്തു ഫാദർ പുത്തൻപുര ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു നിരവധി യുവതികളെ വിദേശത്ത് കൊണ്ട് പോയിരുന്നു. അവിടെ അവരെ വിറ്റതായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. ഫാദറെ കണ്ടാൽ പെണ്ണുങ്ങൾ കൂടെ പോകുമത്രെ. ആ വഴി ഫാദർ വരുന്നു എന്ന് കേട്ടാൽ അമ്മമാർ യുവതികളെ മുറികളിൽ പൂട്ടിയിടും. പാവം ഒരു അമ്മയുടെ വേവലാതി ഇവിടെ കാണാം

cartoon

തെരഞ്ഞെടുപ്പ് പരാജയത്തെ പറ്റി മാർക്സിസ്റ്റ് നേതാക്കൾ ചർച്ച നടത്തിയിരിക്കുന്നു.
70 സെപ്റ്റംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തെ പറ്റി മാർക്സിസ്റ്റുകാർ ചർച്ച ചെയ്തു… വാർത്ത

ജി ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ നാല് മാർക്സിസ്റ്റ് നേതാക്കൾ മുഖത്തോട് മുഖം നോക്കി പരാജയത്തെ പറ്റി ചർച്ച നടത്തിയിരിക്കുന്നു.

cartoon

സിൻഡിക്കേറ്റു കോൺഗ്രസ് പുതിയ തെരഞ്ഞെടുപ്പു ചിഹ്നത്തെപറ്റി ആലോചിച്ചു വരുന്നു….വാർത്ത

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

കഴുത എത്ര നടന്നാലും കിഴങ്ങു കിട്ടില്ല….. നടക്കുന്നത് മാത്രം മിച്ചം

cartoon

അധ്യാപകരുടെ മേൽ നടത്തിയ ലാത്തിചാർജ്ജിനു ശേഷം സംഭവസ്ഥലത്ത് വളരെയധികം ചെരിപ്പുകളും മറ്റും അവശേഷിക്കുകയുണ്ടായി… വാർത്ത 1968 മാർച്ച്

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

സ്ത്രീകൾ ഉൾപ്പെടെയുള്ള അധ്യാപകർ നടത്തിയ സെക്രട്ടേറിയറ്റ് സമരം അക്രമം ആയപ്പോൾ പോലീസ് ഇടപെട്ടു. സമരക്കാർ ചിതറി ഓടി. തിരുപ്പനും ചെരുപ്പുകളും കൊണ്ട് റോഡ് നിറഞ്ഞു. അന്ന് മേയർ ആയിരുന്ന ജി. കുട്ടപ്പൻ കുറെ തിരുപ്പനുകൾ നിയമ സഭയിലും കൊണ്ട്വന്നു. ആ തിരുപ്പനുകൾ ആണ് പോലീസുകാർ തിരികെ കൊടുക്കുന്നത്

cartoon


ബേബി ജോൺ മന്ത്രിയായതിന്റെ പിറ്റേന്ന് ചെയ്ത പ്രഖ്യാപനം!…. വാർത്ത

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

മന്ത്രി അയാൽ പോലീസിനെ ന്യായീകരിക്കണം. ബേബി ജോൺ അത്രെ ചെയ്തുള്ളു കനക സിംഹസനത്തിൽ ഇരിക്കുകയല്ലേ….!

carton

അടുത്ത തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയെ മൂലയിൽ ഇരുത്തുമെന്ന് ടി. വി

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

അടുത്ത തിരഞ്ഞെടുപ്പിൽ ഇഎം എസ്സിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയായിരിക്കും…. മാർക്സിസ്റ്റ്‌ പാർട്ടിയെ മൂലയിൽ ഇരുത്താൻ ടി വി തോമസ് ഉദ്ദേശിച്ചത് എന്ന കളിയാക്കൽ.