Cartoon (Page 7)

cartoon

ഇരു കോൺഗ്രസും ഒന്നിക്കുന്ന കാലം വരുമെന്ന് സ്വരൺ സിംഗ് പ്രസ്താവിച്ചിരിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍: : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

.തടവറയിൽ കിടക്കുന്നവരുടെ മോഹങ്ങൾ… പുറത്ത് ഇറങ്ങാൻ നിവർത്തിയില്ല.

രണ്ട് പാർട്ടികളും ചിലരുടെ തടവറയിലും.

ജി‌. ശേഖരന്‍ നായര്‍
cartoon

ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭാ രൂപീകരിക്കുന്നതിനായി ചതുർ കക്ഷികൾ ഗൂഢാലോചന നടത്തി വരുന്നു. വാർത്ത :1969

ജി‌. ശേഖരന്‍ നായര്‍:കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

മുഖ്യമന്ത്രി എന്ന എല്ലിൻ കഷണത്തിന് വേണ്ടി MN നും TK ദിവാകരനും മുഹമ്മദ്‌ കോയയും കോൺഗ്രസ്സും കടിപിടി കൂടുന്നു.

ജി‌. ശേഖരന്‍ നായര്‍
cartoon

അവശ കലാകാരന്മാർക്ക് തമിഴ്നാട് ഗവൺമെന്റ് ശമ്പളം നൽകുമ്പോൾ മലയാള നാട്ടിലെ സ്ഥിതി (1971)

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

കാർട്ടൂൺ വരച്ചതിന് പി കെ മന്ത്രിയെ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ്‌ കോയ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അപ്പോഴാണ് തമിഴ്നാട് സർക്കാർ അവശ കലാകാരന്മാരെ സഹായിക്കുന്നത്.

ജി‌. ശേഖരന്‍ നായര്‍

ഇലക്ട്രിസിറ്റി സമരത്തിന്റെ ലാഭനഷ്ടക്കണക്കുകളൊന്നും പറയാതിരിക്കുകയാണ് നല്ലതെന്ന് മുഖ്യമന്ത്രി

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

കണ്ടാമൃഗത്തോട് ഉപമിച്ച കരുണാകരനാണ് തൊലിക്കട്ടിയെ കുറിച്ചു പറയുന്നത്. ഇത് കേട്ട് E M S ചിരിക്കുന്നു. ഇലക്ട്രിസിറ്റി സമരം വൻ നഷ്ടം ഉണ്ടാക്കിയെന്ന് EMS സത്യം പറഞ്ഞത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല.

ജി‌. ശേഖരന്‍ നായര്‍
cartoon

ജസ്റ്റിസ് ഷാ ഏകാംഗ കമ്മീഷനിൽ തുടരാനിടയില്ലെന്നറിയുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

അടിയന്തിരാവസ്ഥ കാലത്ത് ഡൽഹിയിൽ നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തി വന്നിരുന്ന ഷാ കമ്മീഷൻ ഇടക്ക് വച്ചു നിർത്താൻ ആലോചിച്ചു. ഇന്ദിരക്ക് ഇഷ്ടം ഇല്ലാത്തതായിരുന്നു കാരണം.

ജി‌. ശേഖരന്‍ നായര്‍
cartoon

തനിനിറത്തിലെ ചില പഴയ കാർട്ടൂൺ ഓർമ്മകൾ :- കാർട്ടൂണിസ്റ്റ് പി. കെ. മന്ത്രി

1967 മുതൽ 1979 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന C H മുഹമ്മദ് കോയയുടെ കാലഘട്ടം

cartoon

തനിനിറത്തിലെ ചില പഴയ കാർട്ടൂൺ ഓർമ്മകൾ :- കാർട്ടൂണിസ്റ്റ്
പി കെ മന്ത്രിയും,കലാനിലയം കൃഷ്ണന്‍നായരും


ഒരുകാലത്ത് തനിനിറം പത്രത്തിന്റെ സ്വീകാര്യതയ്ക്ക് ഒഴിച്ചുകൂടാനാകാത്തതായിരുന്നു പി കെ മന്ത്രിയുടെ കാർട്ടൂണുകൾ. ഒന്നാംപേജിൽ മുകളിൽ തന്നെ രാഷ്ട്രീയ-സാമൂഹ്യ- സമകാലിക വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രീകരിക്കുന്ന ആ പംക്തി തനിനിറം ദിനപത്രത്തിന്റെ മുഖമുദ്രയായിരുന്നു.

ഭരണത്തെയും ഭരണാധിപൻ മാരേയും മാത്രമല്ല ഏത് ഉന്നതന്റെയും പ്രവർത്തനങ്ങളിലെ ന്യൂനതകളെ മുഖംനോക്കാതെ വിമർശിക്കുന്ന തനിനിറം പത്രത്തെ പോലെ തന്നെ അതിൽ പ്രസിദ്ധീകരിച്ച പി കെ മന്ത്രിയുടെ കാർട്ടൂണുകളും ശക്തമായ വിമർശിക്കലിന്റെയും പരിഹസിക്കലിന്റെയും വേദിയായി മാറിയിരുന്നു.

1967 മുതലാണ് പി കെ മന്ത്രി തനിനിറത്തിൽ കാർട്ടൂണുകൾ വരച്ചു തുടങ്ങിയത്. അതിനു മുൻപും ശേഷവും ദേശാഭിമാനി,മാതൃഭൂമി, ജനയുഗം, മലയാളനാട് തുടങ്ങിയ ഒട്ടനവധി പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണുകൾ വരച്ചിട്ടുണ്ടെങ്കിലും ‘തനിനിറത്തിലെ മന്ത്രി’ എന്നാണ് സമൂഹം അദ്ദേഹത്തെ പൊതുവേ വിശേഷിപ്പിച്ചിരുന്നത്.

കലാനിലയം കൃഷ്ണൻ നായരുടെ ആശയങ്ങൾ പി കെ മന്ത്രിയുടെ വരകളിലൂടിഴ ചേർന്നപ്പോൾ അനീതിക്കും, അക്രമത്തിനും എതിരെയുള്ള ശക്തമായ ഒരു ആയുധമായി മാറുകയായിരുന്നു ആ കാർട്ടൂണുകൾ. ആ തലമുറയിലെ സമൂഹത്തിന് വിസ്മരിക്കാനാവാത്ത കാഴ്ച്ചാനുഭവമായിരുന്നു തനിനിറത്തിലെ കാർട്ടൂണുകൾ എന്ന കാര്യത്തിൽ തർക്കമില്ല.

ഇക്കാലത്തെ നവമാധ്യമങ്ങളിലൂടെ വരുന്ന ‘ട്രോളുകൾ’ എന്ന ആശയത്തിന്റെ മുതുമുത്തശ്ശന്റെ രൂപമായിരുന്നു കാർട്ടൂണുകൾക്കെങ്കിലും ഭാരതത്തിൽ അന്നു നിലനിന്നിരുന്ന സാമൂഹ്യ പശ്ചാത്തലത്തിൽ ആഴത്തിൽ മനുഷ്യമനസ്സുകളിൽ വിഭിന്ന ചിന്തകളുടെയും,നവീന ആശയങ്ങളുടെയും പ്രകാശം പരത്തുവാൻ ഈ തരത്തിലുള്ള കാർട്ടൂണുകൾക്ക് കഴിഞ്ഞിരുന്നു.

മൺമറഞ്ഞ ആ പ്രതിഭകളുടെ പരിശ്രമങ്ങളുടെ ഓർമ്മയ്ക്കായി ആ പഴയ കാർട്ടൂണുകൾ ‘വിവാദ തനിനിറവരകൾ’ എന്ന പുതിയ പംക്തിയിലൂടെ ഞങ്ങൾ പുനഃ പ്രസിദ്ധീകരിക്കുകയാണ്. കാലപ്പഴക്കം വന്ന ഈ കാർട്ടൂണുകളിലെ വരകളുടെയും അക്ഷരങ്ങളുടെയും അവ്യക്തത ക്ഷമിച്ചു കൊണ്ട് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹരികൃഷ്ണൻ

അനശ്വരനായ കാർട്ടൂണിസ്റ്റ് ‘മന്ത്രി’യെ പറ്റി മകൻ സിനി ലാൽ മന്ത്രി-

തിരുവനന്തപുരത്തുനിന്നും കലാനിലയം കൃഷ്ണൻ നായരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘തനിനിറം’ ദിനപത്രം കേരളത്തിൽ പ്രശസ്തി നേടിയിരുന്നു. ഈ പത്രത്തിന്റെ കാർട്ടൂണിസ്റ്റാ യിരുന്നു എന്റെ അച്ഛൻ പി കെ മന്ത്രി. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പ്രസ്തുത കാർട്ടൂണുകൾ പുനഃ പ്രസിദ്ധീകരിക്കാനുള്ള ‘തനിനിറം ഓൺലൈനിന്റെ’ ഉദ്യമം ശ്ലാഘനീയം തന്നെ. എന്നാൽ സമകാലിക, രാഷ്ട്രീയ,സാമൂഹിക പശ്ചാത്തലത്തിൽ വരച്ചിരിക്കുന്ന കാർട്ടൂണുകൾ ഇന്നത്തെ തലമുറ എത്രത്തോളം ഉൾക്കൊള്ളും എന്നത് ഒരു സംശയത്തിന് വഴിയൊരുക്കുന്നു. നർമ്മവും, ഹാസ്യവും അതോടൊപ്പം വിമർശനവും ഇഴുകിച്ചേർന്ന ഒരു കലയാണല്ലോ കാർട്ടൂൺ. ഈ കാർട്ടൂണുകളുടെ പുനഃ പ്രസിദ്ധീകരണം കുറെ സഹൃദയർക്കെങ്കിലും ചിരിക്കുവാനും, ചിന്തിക്കുവാനുമുള്ള വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ‘തനിനിറം ഓൺലൈനിന്റെ’ ഈ ഉദ്യമത്തിന് എല്ലാ നന്മകളും നേരുന്നു.

സിനിലാൽ മന്ത്രി