Cartoon (Page 3)

cartoon

47000 ചതുരശ്ര മൈൽ പാകിസ്ഥാനും ചൈനയും കയ്യടക്കി വെച്ചിരിക്കുകയാണെങ്കിലും നാം നമ്മുടെ സ്റ്റാറ്റസ്കോ
വീണ്ടെടുത്തിട്ടുണ്ട്.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

നാണം കെട്ടവന്റെ ആസനത്തിൽ ആൽ കുരുത്താൽ അതും തണൽ… സ്റ്റാറ്റസ്കോ കേട്ടപ്പോൾ ചൈനയും പാകിസ്താനും ചിരിക്കുന്നു. 47000കിലോമീറ്റർ നാം നമ്മുടേതെന്നും അവർ അവരുടേതെന്നും പറയുന്നു

cartoon

വിലക്കയറ്റം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും, കോയയും പ്രസ്താവിച്ചിരിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

വിലക്കയറ്റം എന്ന ആനയുടെ പുറത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയും കോയയും…..ആന ഇടഞ്ഞുനിൽക്കുന്നു ….ആനപുറത്ത് ഇരിക്കുന്നവർ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലും.

cartoon

പനമ്പള്ളി യുടെ കേരള സന്ദർശനം.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

സിനിമ പരസ്യം തള്ളിക്കൊണ്ട് നടക്കുന്ന പഴയ കാലം. ഇടതു സർക്കാരിനെ ഡിസ്മിസ് ചെയ്യുമോ. ഇതാണ് പനമ്പളളി കൊണ്ടുവരുന്ന ഭീഷണി.

cartoon

കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ശതമാനം കൂടുതലുണ്ടെന്ന് ഇഎംഎസ്

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

ഭരണം പോയെങ്കിലും വോട്ട് കൂടുതൽ നേടിയെന്ന് അവകാശവാദം. അടി കൊണ്ട് നിലത്ത് കിടന്നാലും കാൽ മുകളിൽ തന്നെയെന്ന് നമ്പൂതിരി ഫലിതം.

cartoon

കോൺഗ്രസിതര കക്ഷികളുടെ ഐക്യം കണ്ട് സ്റ്റീഫൻ വിരണ്ടു തുടങ്ങിയിരിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

മറ്റു കക്ഷികൾ ഒരുമിച്ചാൽ കോൺഗ്രസിന്റെ കഥ കഴിയും. അതാണ് സ്റ്റീഫന്റെ പേടി. ഏഴു കൊടികൾ ഒരുമിച്ച് കണ്ടപ്പോൾ സ്റ്റീഫന്റെ മുട്ടിടിച്ചു.

cartoon

ലാത്തിച്ചാർജ്ജ് ചെയ്തിട്ടില്ല. ആളുകളെ തള്ളിമാറ്റിയതേയുള്ളൂ.. ആലപ്പുഴ ഡി എസ് പി

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

ഇതാണ് കേരളാപോലീസ്. ലാത്തി കൊണ്ട് തള്ളിമാറ്റിയാൽ ആകാശത്തത് പറക്കും പാവം….. ഹോ ഈ ലാത്തിക്ക് എന്തൊരു സ്പീഡ്

cartoon

രാജ്യം ഇടത്തോട്ടു നീങ്ങണമെന്ന് സി.പി.ഐ

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

പാരകൊണ്ട് ഇന്ത്യയെ ഇടത്തേക്ക് വലിക്കുവാൻ എം. എൻ ന്റെ കാലത്ത് തുടങ്ങിയ ശ്രമം… ഇന്നത്തെ പാർട്ടി കോൺഗ്രസിൽ എത്തിനിൽക്കുമ്പോൾ സി. പി. എം കേരളത്തിൽ മാത്രമായി ഒതുങ്ങുകയാണ്.

cartoon

രാഷ്ട്രീയ നേതാക്കളുടെ ഇന്നത്തെ തലമുറ വെറും വാമനന്മാരാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

വാമനൻ മഹാബലിയെ ചവുട്ടി താഴ്ത്തി. അത് പോലെയാണ് കോണകം ഉടുത്തു നടക്കുന്ന പിള്ളേർ എന്നെ നേരിടാൻ വരുന്നത്. അതങ്ങ് കയ്യിൽ വച്ചേരെ മോനേ… എന്ന് മുഖ്യമന്ത്രി കരുണാകരൻ. ഈ തലമുറ നന്നാവില്ല എന്ന ശാപവും ഉണ്ട്‌.

caroon

സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തേണ്ട കാര്യമില്ലെന്ന് ലീലാ ദാമോദര മേനോൻ.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

സംഘടനാ തിരഞ്ഞെടുപ്പ് ഉടനെ വേണ്ടാന്ന് എ കെ ആന്റണി പറഞ്ഞു പോയി. അതാണ് കരുണാകരനെ ചൊടി പ്പിച്ചത്. കലി കയറിയ കരുണാകരൻ അടങ്ങുന്നില്ല. അപ്പോഴാണ് ചേച്ചിയുടെ മറുപടി. താനും ചെക്കനും എന്റെ ചേട്ടനും എല്ലാം കണക്ക് തന്നെ

cartoon

പനമ്പിള്ളി ഗാന്ധിയും ശിഷ്യന്മാരും –
“തല്ലിനു തല്ല്” എന്ന മുദ്രാവാക്യവുമായി പനമ്പിള്ളി കേരളത്തിൽ ചുറ്റിക്കറങ്ങുന്ന സന്ദർഭത്തിൽ തന്നെയാണ് ഗാന്ധിയൻ പരിപാടികൾ നടപ്പാക്കുവാൻ എ ഐ സി സി തീരുമാനിച്ചത്.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

പനമ്പിള്ളി ഗാന്ധിയനാണ്. എന്നാൽ ആ പനമ്പിള്ളിയാണ് ഗാന്ധിദിനത്തിൽ അക്രമത്തിനായി അനുയായികളുമായി പട പുറപ്പാട് നടത്തുന്നത്. എ ഐ സി സി ഒന്ന് പറയുന്നു. കോൺഗ്രസുകാർ മറ്റൊന്ന് ചെയ്യുന്നു. അതിന് പനപള്ളി നേതൃത്വം നൽകുന്നു. ഇതല്ലേ വിരോധാഭാസം. ഈ കോൺഗ്സ്സിനെ കൊണ്ട് തോറ്റു.