Career (Page 72)

കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡമോഗ്രഫി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്.

എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ് അഥവാ സ്റ്റാറ്റിസ്റ്റിക്‌സിലുള്ള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ ഡെമോഗ്രാഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം അഥവാ സ്റ്റാറ്റിസ്റ്റിക്‌സ് സ്‌പെഷ്യൽ പേപ്പറായുള്ള ഗണിതശാസത്ര രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും മുംബൈ IIPS/ISI കൽക്കട്ട അഥവാ ഇന്ത്യയ്ക്കകത്തോ പുറത്തോ ഉള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിലോ നിന്നുള്ള ഡമോഗ്രഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കേറ്റ്. അംഗീകൃത ബിരുദ/ബിരുദാനന്തര സ്ഥാപനത്തിലെ അധ്യാപന പരിചയം അഭിലഷണീയമാണ്. പ്രായപരിധി 40 വയസ്.

പ്രതിദിനം 850 രൂപ നിരക്കിൽ പരമാവധി 22,950 രൂപയാണ് മാസ വേതനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 24 രാവിലെ 10ന് മുമ്പ് മെഡിക്കൽ കോളജിലെ ഓഫീസിൽ എത്തണം.

തിരുവനന്തപുരം, പുലയനാർകോട്ടയിലെ നെഞ്ചു രോഗാശുപത്രിയിലെ ലാബ്, എക്സ് റേ, ഇസിജി, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.

നഴ്‌സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യു ഫെബ്രുവരി 22ന് രാവിലെ 11 ന് നടക്കും. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്സിംഗ് യോഗ്യതക്കൊപ്പം കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി – എം എൽ റ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യതക്കൊപ്പം കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ അപേക്ഷകർക്കുണ്ടായിരിക്കണം.

ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 24 രാവിലെ 11 ന് നടക്കും. ബി ടെക് ബയോ ടെക്നോളജിയാണ് യോഗ്യത.

റേഡിയോ ഗ്രാഫർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. പി ഡി സി -ഡി ആർ ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.

ഇ സി ജി ടെക്നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ – ഇ സി ജി ടെക്നീഷ്യൻ, ഓഡിയോമെട്രിയാണ് യോഗ്യത.

തിരുവനന്തപുരം: എക്‌സൈസ്-ആരോഗ്യ വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിൽ വിമുക്തി മിഷന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡീ-അഡിക്ഷൻ സെന്ററിലേക്ക് സെക്യൂരിറ്റി ജീവനക്കാരുടെ സേവനം വ്യവസ്ഥകൾ അനുസരിച്ചു ‘out source’ ചെയ്തു നൽകാൻ സാധിക്കുന്ന സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്ന ഏജൻസി തിരുവനന്തപുരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുമായി ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

കരാർ അടിസ്ഥാനത്തിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ആവശ്യമുള്ളത്. പത്താം ക്ലാസ് വരെ പഠിച്ച, മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന, 55 വയസ്സിൽ താഴെയുള്ള കായികക്ഷമതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിമുക്ത ഭടന്മാർക്ക് മുൻഗണനയുണ്ട്. അപേക്ഷകൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം – 695023 എന്ന വിലാസത്തിലോ dectvpm.exc@kerala.gov.in എന്ന ഇ-മെയിലിലേക്കോ അയയ്ക്കാം. ഫോൺ: 0471-2473149. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.

തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷന്റെ (കുടുംബശ്രീ) വിവിധ ജില്ലാ മിഷനുകളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ജീവനക്കാർ പ്രോഫോർമ പൂരിപ്പിച്ച് നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പരും ഇ-മെയിൽ ഐഡിയും ഉൾക്കൊള്ളിക്കണം.

ഇടുക്കി, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലായി ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ശമ്പള സ്‌കെയിൽ : 59300-120900 (അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം വേണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. സർക്കാർ/അർദ്ധസർക്കാർ/കേന്ദ്രസർക്കാർ/കേന്ദ്രസർക്കാർ സർവ്വീസിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള കഴിവ് ഉണ്ടായിരിക്കണം. അപേക്ഷകൻ 2023 ജനുവരി 1 ന് 50 വയസിന് താഴെയുള്ളവരായിരിക്കണം. അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ 28 ഒഴിവുകളാണുള്ളത്. ശമ്പള സ്‌കെയിൽ: 37400-79000 (അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം വേണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സർക്കാർ/അർദ്ധസർക്കാർ/കേന്ദ്രസർക്കാർ/സർവ്വീസിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. അപേക്ഷകൻ 2023 ജനുവരി 1 ന് 50 വയസിന് താഴെയുള്ളവരായിരിക്കണം. ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫുകളുടെ പത്ത് ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ: 26500 – 60700 (ഇതിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം, മൈക്രോസോഫ്റ്റ് വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/ മലയാളം ടൈപ്പ് ചെയ്യുന്നതിന് അറിവുണ്ടാകണം. ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. അപേക്ഷകർ 01/01/2023 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം.

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695 011. ഇ-മെയിൽ:- kudumbashree1@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 5 മണി.

തിരുവനന്തപുരം: ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിലവസരം. 255 നാവിക് (ജനറൽ ഡ്യൂട്ടി ആൻഡ് ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiancoastguard.cdac.in എന്ന ജോയിൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. നാവിക് (ജനറൽ ഡ്യൂട്ടി): 225 തസ്തികകളിലേക്കും നാവിക് (ആഭ്യന്തര ബ്രാഞ്ച്): 30 തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അഞ്ച് സ്റ്റേജുകളിലായി ഉദ്യോഗാർഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അഖിലേന്ത്യ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്.

വിദ്യാഭ്യാസ യോഗ്യത:

നാവിക് (ജനറൽ ഡ്യൂട്ടി): അപേക്ഷകർ സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള കൗൺസിൽ ഓഫ് ബോർഡിന്റെ അംഗീകൃത ബോർഡിൽ നിന്ന് ഫിസിക്സ്, മാത്സ് എന്നിവ ഉൾപ്പെടെ 10+ 2 പാസായിരിക്കണം.

നാവിക് (ആഭ്യന്തര ബ്രാഞ്ച്): സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള കൗൺസിൽ ഓഫ് ബോർഡിന്റെ അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി: 2023 ഫെബ്രുവരി 16.

ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോയിൽ ഒഴിവുകൾ. 1,675 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ mha.gov.in അല്ലെങ്കിൽ ncs.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകണം. 1,525 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവും 150 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ ഒഴിവുകളുമാണുള്ളത്.

ഉദ്യോഗാർത്ഥിക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10 അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ്. ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന പ്രദേശത്തെ ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാവീണ്യമുള്ളവരായിരിക്കണം. ശമ്പള സ്‌കെയിൽ ലെവൽ 3 (21700-69100 രൂപ) ആണ്. കൂടാതെ അനുവദനീയമായ കേന്ദ്രസർക്കാർ അലവൻസുകളും ലഭിക്കും. ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

MSW/PG in (Psychology/Sociology) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക്് മുൻഗണന നൽകുന്നതാണ്. 3 വർഷം വിമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ പ്രവൃത്തി പരിചയം. കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 30000 രൂപ വേതനം.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തപാലിൽ അയച്ചു തരേണ്ടതാണ്. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം – 695 002.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 20.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാം (‘ഉണർവ്’ പട്ടിക ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തിൽ നിന്ന് മുൻഗണന നൽകും). മുള കരകൗശല നിർമാണം, നഴ്‌സറി മാനേജ്‌മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം.

കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

റേഡിയോ ഡയഗ്‌നോസിസ്-3, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്‌നോസിസ്)-3 എന്നിങ്ങനെയാണ് ഒഴിവുകൾ. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പി.ജി, റ്റി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. ഫെബ്രുവരി 20ന് രാവിലെ 10.30 നാണ് അഭിമുഖം.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതംകേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. നഴ്സിംഗ് സ്റ്റാഫിന്റെ ഒരു ഒഴിവും ക്ലീനിംഗ് സ്റ്റാഫിന്റെ രണ്ട് ഒഴിവുമാണുള്ളത്.

ജനറൽ നഴ്സിംഗ്/ ബി.എസ്.സി നഴ്സിംഗ് ആണ് നഴ്സിംഗ് സ്റ്റാഫ് യോഗ്യത 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും. അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത. 20 വയസ് പൂർത്തിയാകണം.

30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 9,000 രൂപയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com. വെബ്സൈറ്റ്: www.keralasamakhya.org. ഫെബ്രുവരി 21ന് രാവിലെ 11 മണിയ്ക്കാണ് ഇന്റർവ്യൂ നടക്കുക.