ലീഗല്‍ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: നിയമബിരുദധാരികളായി എന്റോൾ ചെയ്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും തിരുവനന്തപുരം ജില്ലാ കോടതി – ഗവൺമെന്റ് പ്ലീഡറുടെ ഓഫീസ്, ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ) എന്നിവിടങ്ങളിലേക്ക് ഓരോ ലീഗൽ അസിസ്റ്റന്റുമാരെയും ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ പട്ടികജാതി പട്ടികവർഗ വികസന വകുപ്പിലേക്ക് രണ്ട് ലീഗൽ അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. അപേക്ഷകർ 21നും 35നും മധ്യേ പ്രായമുള്ളവരായിരിക്കണം.
എൽ.എൽ.എം യോഗ്യതയുള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂർത്തിയായാവർക്കും വനിതകൾക്കും മുൻഗണനയുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ ഹോണറേറിയം അനുവദിക്കുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതംതിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712314238. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 20 വൈകിട്ട് അഞ്ച് മണി.










