തൃശൂർ: തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിലേക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 24ന് 55 വയസ്സ് കവിയാൻ പാടില്ല. വിശദവിവരങ്ങൾക്ക് www.kfri.res.in വെബ്‌സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ ദി രജിസ്ട്രാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശൂർ- 680 653 എന്ന വിലാസത്തിൽ അയക്കണം.
അതേസമയം, കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ ഒഴിവുള്ള ഒരു പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.

