തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിയാട്രിക് നെഫ്രോളജി സീനിയർ റെസിഡന്റ് തസ്തികയിൽ നിയമനം. രണ്ട് ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
ഡി.എം അല്ലെങ്കിൽ ഫെല്ലോഷിപ്പ് ഇൻ പീഡിയാട്രിക് നെഫ്രോളജി / ഡി.എം. ഇൻ നെഫ്രോളജി എന്നിവയുള്ളവർക്കു പങ്കെടുക്കാം. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഏപ്രിൽ മൂന്നിനു രാവിലെ 10.30നാണ് അഭിമുഖം.

