Career (Page 62)

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA/DFA യോഗ്യതയുള്ളതും, കോറൽ ഡ്രോ, ഇല്ലുസ്‌ടേഷൻ, ഫോട്ടോഷോപ്പ്, പേജ് മേക്കർ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യവും സമാന മേഖലയിൽ മൂന്നു വർഷം പ്രവൃത്തി പരിയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് (പ്രായപരിധി 25 മുതൽ 45 വരെ) അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ്ഭവൻ തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 20065 രൂപ നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം.

ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കേണ്ടതാണ്. (ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധം) വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574. അപേക്ഷ നൽകേണ്ട അവസാന തീയതി: ഏപ്രിൽ 15.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പിഡിസി/പ്ലസ് ടു, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ്, മലയാളം, എക്‌സൽ, ടാലി. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലേക്ക് ഏപ്രിൽ 13-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി സ്പീഡ് ടെസ്റ്റിനും അഭിമുഖ പരീക്ഷയ്ക്കും ഹാജരാകണം.

തിരുവനന്തപുരം: കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതയ്ക്കാടുള്ള നോളജ് സെന്ററിൽ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15 ദിവസം മുതൽ രണ്ട് മാസം വരെയുള്ള കോഴ്സുകളാണ് നൽകുന്നത്. കോഴ്സ് ഫീസ് 500 മുതൽ 5000 വരെ. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. രാവിലെ ഒൻപത് മുതൽ അഞ്ച് വരെയുള്ള സമയങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടക്കുന്നത്.

സീറ്റുകൾ പരിമിതം. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒഴിവുകൾ. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ വകുപ്പു മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം ടി.സി.27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി: മെയ് അഞ്ച്.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം.

താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്‌പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

ഇടുക്കി: ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയമത്സ്യകൃഷി പദ്ധതിയിൽ അക്വാകൾച്ചർ പ്രമോട്ടർ ,പ്രോജക്ട് കോർഡിനേറ്റർ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാർ/ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനും 56 വയസ്സിനും ഇടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസിലോ, സുവോളജിയിലോ, ഫിഷറീസിലോ ബിരുദം ഉള്ളവർക്ക് അക്വാകൾച്ചർ പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം.

എസ്.എസ്.എൽ.സി യോഗ്യതയും മത്സ്യകൃഷി മേഖലയിൽ കുറഞ്ഞതു 4 വർഷത്തെ പ്രവൃത്തി പരിചയം (സർക്കാർ വകുപ്പ്/ സ്ഥാപനം) ഉള്ളവർക്കും പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബി.എഫ്.എസിയോ, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിൽ ബിരുദാനന്തര ബിരുദമോ സുവോളജി/ഫിഷറീസ് സയൻസ് വിഷയങ്ങൾ എന്നിവയിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സർക്കാർ വകുപ്പ് / സ്ഥാപനം എന്നിവയിൽ മത്സ്യകൃഷി മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ 685603 എന്ന വിലാസത്തിൽ ഏപ്രിൽ 10, 3 മണിക്ക് മുമ്പായി എത്തിക്കണം.

അപേക്ഷയിൽ മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 233226 നമ്പറിലോ, adidkfisheries@gmail.com എന്ന ഇമെയിലിലോ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

കൊല്ലം: കൊല്ലം നിപുൺ ഭാരത് മിഷൻ പ്രോഗ്രാമിലേക്ക് ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തും. യോഗ്യത: ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നിവയിൽ എൻ സി വി സർട്ടിഫിക്കറ്റ്/ ഡാറ്റ എൻട്രിയിൽ സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് വേണം. മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം.

സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ആറ് മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ബി എഡ് / ഡി എൽ എഡ് അഭിലഷണീയം. പ്രായപരിധി 36 വയസ്. (ഒ ബി സി മൂന്ന് വർഷം എസ് സി എസ് ടി അഞ്ച് വർഷം വയസ് ഇളവ്) വിവരങ്ങൾക്ക് എസ് എസ് കെ ജില്ലാ ഓഫീസ്, ssakollam@gmail.com, ഫോൺ 0474 2794098.

വാക്ക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസിൽ നടത്തും.

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനിയർ, ഒരു സൈറ്റ് എൻജിനിയർ എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനത്തിനായി സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 1,455 രൂപ വേതനമായി നൽകും.

അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10.

കോഴിക്കോട്: പ്രിൻസിപ്പാൾ കരാർ നിയമനത്തിന് അപേക്ഷ നൽകി. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിലാണ് നിയമനം നടക്കുന്നത്.

പ്രതിമാസം 20,000 രൂപയാണ് ഹോണറേറിയം. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സ്വയം തയ്യാറാക്കിയ അപേക്ഷ ഏപ്രിൽ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471 2737246.