കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എൽഎൽബി, പഠനം കഴിഞ്ഞ് എന്റോൾമെന്റ് പൂർത്തിയാക്കിയ നിയമബുരുദധാരികൾ ആയിരിക്കണം. പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന. പ്രായവരുത്തി 21 -35 വയസ്സ്. നിയമനകാലാവധി-2 വർഷം, ഓണറേറിയം പ്രതിമാസം-20000/.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്റോൾമെന്റ് സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 6783020 എന്ന വിലാസത്തിൽ സമർപ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് :0495 2370379 , 2370657. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 20.

