Career (Page 38)

തിരുവനന്തപുരം: നോർക്ക-റൂട്ട്‌സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നൽകുന്നത്.

മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നൽകുക. സഹകരണ സംഘങ്ങളുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിൻറെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവർത്തന മൂലധനവും നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്‌ട്രേഷന് ശേഷം 2 വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ചു വന്നവരായിരിക്കണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിൻറെ മുൻ സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാൽപര്യമുളള ഉൽപാദന, സേവന, ഐ.ടി, തൊഴിൽ സംരംഭങ്ങൾ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മൽസ്യമേഖല, മൂല്ല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സേവന മേഖല, നിർമ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് അല്ലെങ്കിൽ നിലവിലുളള സംരംഭങ്ങൾ മേൽപ്രകാരം തൊഴിൽ ലഭ്യമാകത്തക്കതരത്തിൽ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവർത്തന മൂലധനം നൽകുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ, സംഘത്തിലെ അംഗങ്ങൾ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക.

അപേക്ഷാ ഫോറം നോർക്ക-റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോർട്ടിൻറെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 2023 സെപ്തംബർ 10 നകം ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസർ, നോർക്ക-റൂട്ട്‌സ് , നോർക്ക സെൻറർ, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

പാലക്കാട്: പാലക്കാട് അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി ഓഫീസിൽ ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം വി എസ് സി യാണ് യോഗ്യത. ശമ്പളം 30995/ രൂപ. 18 നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് :0495-2376179. അവസാന തീയതി ആഗസ്റ്റ് 26.

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ absoluteprism@gmail.com ൽ ലഭിക്കണം. 35 വയസാണ് പ്രായപരിധി. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാല ബിരുദമുണ്ടാവണം. വീഡിയോ, കണ്ടന്റ് എഡിറ്റിംഗ് പ്രാവീണ്യം വേണം. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്‌ളോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ യോഗ്യത. അല്ലെങ്കിൽ ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമുണ്ടാവണം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.

2024 മാർച്ച് വരെയാണ് പാനലുകളുടെ കാലാവധി. വിജ്ഞാപനം www.prd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്തംബർ 5.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണി വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്.

ഐ ടി കോഴ്സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്സുകളും ഉണ്ടാകും.

താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾക്കും, വ്യക്തികൾക്കും വിശദ വിവരം www.lbscentre.kerala.gov.in, 0471-2560333/6238553571 എന്നിവയിൽ ലഭിക്കും. lbsskillcentre@gmail.com മുഖേനയും വിശദാംശങ്ങൾ ലഭ്യമാകും. അപേക്ഷ സെപ്റ്റംബർ 5 നകം നൽകണം.

തിരുവനന്തപുരം: നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫന്റ്‌ലി ഏബിൾഡ്, തിരുവനന്തപുരം ഓഫീസിലേക്ക് അപ്പർ ഡിവിഷൻ ക്ലർക്ക് – ഗ്രൂപ്പ് സി തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 4 – ൽ 25,500 – 81,1000 രൂപ പേസ്‌കെയിലിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് സർവീസിലുള്ളവർക്ക് അപേക്ഷിക്കാം.

നിർദിഷ്ട യോഗ്യത തെളിയിക്കുന്ന രേഖകൾ, അവസാന അഞ്ച് വർഷത്തെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമുൾപ്പെടെഅസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ്, നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്, നാലാഞ്ചിറ പി. ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

തിരുവനന്തപുരം: വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 12,000 രൂപ ഓണറേറിയവും സൗജന്യ താമസ സൗകര്യവും ലഭിക്കും.

പ്രായം 35-നും 62-നും ഇടയിൽ ആയിരിക്കണം. ബിരുദമാണ് യോഗ്യത. മൂന്നു വർഷം ഹോസ്റ്റൽ / ഹോട്ടൽ ഇൻഡസ്ട്രിയിൽ പ്രവർത്തന പരിചയം വേണം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻഗണന. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും: 0471 2501230, 7902501230. അപേക്ഷ ആഗസ്റ്റ് 31നകം നൽകണം.

തിരുവനന്തപുരം: ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം. സി ഇ ടിയും നേത്ര സെമി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജെക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകൾ ഓഗസ്റ്റ് 30നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.cet.ac.in.

തിരുവനന്തപുരം:: സംസ്ഥാന പുരാരേഖാവകുപ്പിന്റെ ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസോടെ ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.

നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയിൽ നിന്നോ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഉള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർക്കൈവൽ സ്റ്റഡീസ്, ഹിസ്റ്ററി/ആർക്കൈവ്‌സ് മേഖലയിൽ പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന്റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തിൽ പി.എച്ച്.ഡി എന്നിവ അഭിലഷണീയം. സെക്രട്ടറി, സാംസ്‌കാരിക കാര്യ വകുപ്പ്, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ഓഗസ്റ്റ് 26നകം അപേക്ഷ നൽകണം.

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എജുക്കേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26 വൈകീട്ട് അഞ്ചു മണി. വിശദവിവരങ്ങൾക്ക്: 8281098863.

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് ഡെപ്യുട്ടേഷൻ നിയമനം. അസിസ്റ്റന്റ് ഡയറക്ടർ (മെക്കാനിക്കൽ), അസിസ്റ്റന്റ് ഡയറക്ടർ, സയന്റിഫിക് ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് ഒരു വർഷ കാലയളവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിൽ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉചിത മാർഗ്ഗേന അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26. വിശദവിവരങ്ങൾക്ക് https://www.kstmuseum.com/എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.