Career (Page 37)

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) താത്കാലിക അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. ആർക്കിടെക്ചർ (കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/ എം.പ്ലാനിങ്/ എം.എൽ.എ (ലാൻസ്‌കേപ് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത), കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി യിൽ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്. ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും). മെക്കാനിക്കൽ എൻജിനിയറിങ് (ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്കും എം.ഇ/എം.ടെക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ ജൂലൈ 24ന് രാവിലെ 9.30നു ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.

മലപ്പുറം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ്/ആക്സലറി നഴ്സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്സ് തസ്തികയിലേയ്ക്കുളള യോഗ്യത.

എസ്.എസ്.എൽ.സി പാസ്സായ ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് പരിഗണിയ്ക്കുക. 45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി.

താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറത്ത് പ്രവർത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0483 27382872, 7736568215.

കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ എച്ച് എം.സിയുടെ പരിധിയിൽപ്പെടുന്ന ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: /ഫിൽട്ടർ/ വെൽഡർ /മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് / ആർഎസി/ഇലക്ട്രീഷൻ / ഇൻസ്ട്രുമെന്റ് മെക്കാനിക്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്/മെയിന്റനൻസ് മെക്കാനിക് കെമിക്കൽ പ്ലാന്റ്/ ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ് ട്രേഡുകളിൽ എൻ.ടി.സി(ഐ.ടി.ഐ) പി.എസ്.എ ഓക്സിജൻ പ്ലാന്റുകളുടെ ഓപ്പറേഷനിലും അറ്റകുറ്റപണിയിൽ പരിശീലന സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.

ആറുമാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി പതിനെട്ടിനും 41 വയസിനും മധ്യേ. താൽപര്യമുള്ളവർ ജൂലൈ 25 ന് അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതംപൈനാവ് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

എം.എസ്സി/എം.എ യും (സൈക്കോളജി) ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12000 രൂപ പ്രതിഫലം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666. ജൂലൈ 26 ന് രാവിലെ 10.30 നാണ് ഇന്റർവ്യൂ.

തിരുവനന്തപുരം: സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടത്തുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിച്ച് നൽകുന്നതിന് താത്കാലിക പാനൽ തയ്യാറാക്കുന്നു. പ്ലസ്ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിങ്, പി.ഡി.എഫ് എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഒന്നിൽ മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഇതിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കുറഞ്ഞത് ഒരു എം.ബി.പി.എസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. www.cedit.org യിൽ 25നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്ലോഡ് ചെയ്യണം.

തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.

ജനറൽ നഴ്‌സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്‌സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമുണ്ട്. എന്നാൽ ബി.എസ്.സി നഴ്‌സിങ് ,പോസ്റ്റ് ബി എസ് സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം നിർബന്ധമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും. 1985 ജനുവരി 1 ന് മുമ്പ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല. 2023 സെപ്റ്റംബർ മാസത്തിലാകും ഇൻറർവ്യൂ നടക്കുക. ആദ്യ ഘട്ടങ്ങളിലേതുപോലെ നാലാം ഘട്ടത്തിലും 300 നഴ്‌സുമാർക്കാണ് അവസരം.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കേരളീയരായ നഴ്‌സുമാർക്ക് മാത്രമാകും ട്രിപ്പിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിശീലനം 2023 ഡിസംബർ മാസം ആരംഭിക്കുന്നതാണ്. ജർമ്മൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. തുടർന്ന് ജർമ്മനിയിൽ നിയമനത്തിനുശേഷം ജർമ്മൻ ഭാഷയിൽ ബി.2 ലെവൽ പരിശീലനവും ലഭിക്കും.

നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: ഓച്ചിറ, ശാസ്താംകോട്ട, പുത്തൂർ, എഴുകോൺ, ചാത്തന്നൂർ എന്നിവിടങ്ങളിലെ ആൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും കുന്നത്തൂർ, പോരുവഴി, പുനലൂർ, എന്നിവിടങ്ങളിലെ പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തിൽ മേട്രൺ കം റസിഡൻസ് ട്യൂട്ടറെ നിയമിക്കുന്നു. യോഗ്യത ബിരുദം, ബി എഡ്.

ആൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പുരുഷമാരെയും പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് സ്ത്രീകളെയുമാണ് നിയമിക്കുക. വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0474 2794996.

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അഖിലേന്ത്യാ തലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത മൾട്ടി ടാസ്‌കിങ് (നോൺ ടെക്നിക്കൽ) ആൻഡ് ഹവിൽദാർ (CBIL & CBN) പരീക്ഷ സെപ്റ്റംബറിൽ നടക്കും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റ് വഴി പിന്നീട് അറിയിക്കും.

പരീക്ഷയ്ക്ക് ഓൺലൈനായി https://ssc.nic.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. പരീക്ഷാ സിലബസും മറ്റ് വിവരങ്ങളും www.ssckkr.kar.nic.in, https://ssc.nic.in വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 രാത്രി 11 മണി.

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവ്. 2023-24 അധ്യയന വർഷം ജൂനിയർ ലക്ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.

സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്‌സിങ് കോളജിൽ നിന്നുള്ള എംഎസ്‌സി നഴ്‌സിങ് ബിരുദവും കെ.എൻ.എം.സി രജിസ്‌ട്രേഷനും ആണ് യോഗ്യത. സ്‌റ്റൈപന്റ് പ്രതിമാസം 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രികളിൽ ഒഴിവുള്ള ഓരോ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കേണ്ടത്.

അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരും 55,200-1,15,300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ ജൂലൈ 20നകം പ്രിൻസിപ്പാൾ & കൺട്രോളിങ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ pcodhme@gmail.com.