Career (Page 21)

കൊച്ചി: എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത- ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം (എൽ എൽ ബി അഭിലഷണീയം) പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം).

യോഗ്യത തെളിയിക്കുന്ന അസ്സൽ സട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ എൻ ഒ സി ഹാജരാക്കണം. ഫോൺ 0484 2312944.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവ്. ജനുവരി നാലിന് ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ രാവിലെ 11ന് നടക്കും.

ജി.എൻ.എം നഴ്‌സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലെ ക്ലർക്ക്- കം- കാഷ്യർ (കാറ്റഗറി നമ്പർ: 20/2023), ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ: 22/2023) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജനുവരി 14, ഞായർ രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.inസന്ദർശിക്കുക.

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 10ന് വൈകുന്നേരം 3 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അതേസമയം, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി മാസം 13ന് നടത്തും. https://samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 0471 2339233.

കൊച്ചി: എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 28 ന്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ മെഡിക്കൽ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ നടക്കും.

യോഗ്യത – എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ടിസിഎംസി രജിസ്ട്രേഷൻ. ശമ്പളം പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകൾ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം എസ് എസ് എൽ സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന തത്തുല്യം, എംബിബിഎസ് ബിരുദം, പിജി/ഡിഎൻബി സർട്ടിഫിക്കറ്റ്. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്. ടിസി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. വിലാസം തെളിയിക്കുന്നതിന് ആധാർ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്. പാസ്പോർട്ട് സൈസ് ഫോട്ടോ -1.

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/സർവ്വകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി ക്ഷണിച്ചു. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 ലെ 12-ാം ക്ലാസ്സ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം.

കറസ്പോണ്ടൻസ് കോഴ്സിനോ ഡിസ്റ്റൻസ് കോഴ്സിനോ ഡിപ്ലോമാ കോഴ്സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. പ്രായം 18 നും 25 നും മദ്ധ്യേ. അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി ഫ്രെഷ്/റിന്യൂവൽ സ്‌കോളർഷിപ്പ് അപേക്ഷിക്കാം. അവസാന തീയതി. ഡിസംബർ 31. വിശദവിവരങ്ങൾക്ക് : www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, 9447096580. E-mail – centralsectorscholarship@gmail.com.

തിരുവനന്തപുരം: 2024 ഫെബ്രുവരി എട്ടു മുതൽ 11 വരെ കാസർഗോഡ് ഗവൺമെന്റ് കോളേജിൽ നടക്കുന്ന 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി യുവജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കും. കാസർഗോഡ് ജില്ല നേരിടുന്ന ഒരു പ്രശ്‌നത്തിന് ശാസ്ത്ര സാങ്കേതിക വൈവിദ്ധ്യം ഉപയോഗിച്ചുള്ള പരിഹാരം നിർദ്ദേശിക്കുന്നതാണ് മത്സരം.

15 വയസിനും 25 വയസിനും ഇടയിലുള്ള യുവജനങ്ങൾക്ക് രണ്ടു മുതൽ നാലുവരെ അംഗങ്ങളുള്ള ഒരു ടീമായി മത്സരത്തിൽ പങ്കെടുക്കാം. 50,000 രൂപയുടെ ക്യാഷ് അവാർഡാണ് സമ്മാനം. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. https://forms.gle/fAQ5si6h9ZM3NG5X7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: https://ksc.kerala.gov.in.

വയനാട്: വൈത്തിരി താലൂക്കിലെ പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐറ്റിഡിപി പ്രൊജക്ട് ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. പ്ലസ്ടു പാസായവരും ഡാറ്റാ എൻട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റർനെറ്റ് എന്നിവയിൽ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയിൽ പ്രായമുള്ള വൈത്തിരി താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിൽ ഡിസംബർ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

തിരുവനന്തപുരം: 46 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിഎസ്‌സി. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കൃഷിവകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ജനുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, സിവിൽ പൊലീസ് ഓഫീസർ, വുമൺ പൊലീസ് ഓഫീസർ, സെക്രട്ടറിയേറ്റ്/ പിഎസ്‌സി ഓഫീസ് അറ്റൻഡന്റ് തസ്തികകളുടെ വിജ്ഞാപനം ഡിസംബർ 29 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

എൽപി, യുപി സ്‌കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂർ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂർ 31, കാസർഗോഡ് 1 എന്നിങ്ങനെ മെഡിക്കൽ കോളേജുകളിലും അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിൽ (ATELC) 3 അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെൽക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. എല്ലാ മെഡിക്കൽ കോളേജുകളിലേയും സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, കോന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മഞ്ചേരി, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി 42 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായുള്ള തസ്തികകൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്‌സ്, ജറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ വിഭാഗങ്ങൾ ആരംഭിക്കാനുള്ള തസ്തികകൾ സൃഷ്ടിച്ചത്. കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജിലും ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കാനായി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നത്. മന്ത്രി വീണാ ജോർജ് നിരവധി തവണ മെഡിക്കൽ കോളേജിലെത്തിയും അല്ലാതെയും ചർച്ചകൾ നടത്തി ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കി. ഇതുകൂടാതെയാണ് തസ്തികകൾ സൃഷ്ടിക്കാൻ നടപടി സ്വീകരിച്ചത്.

കൊല്ലം മെഡിക്കൽ കോളേജിൽ ആദ്യമായി എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, കോന്നി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, ആലപ്പുഴ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, നിയോനറ്റോളജി, കോട്ടയം മെഡിക്കൽ കോളേജിൽ ഇന്റർവെൻഷണൽ റോഡിയേളജി, നിയോനറ്റോളജി, റുമറ്റോളജി, എറണാകുളം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനെറ്റോളജി, പീഡിയാട്രിക് സർജറി, യൂറോളജി, ഇടുക്കി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, തൃശൂർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, കാർഡിയോതൊറാസിക്, നെഫ്രോളജി, ന്യൂറോളജി, യൂറോളജി, കോഴിക്കോട് മെഡിക്കൽ കോളേജിൽ റുമറ്റോളജി, ഇന്റർവെൻഷണൽ റേഡിയോളജി, എൻഡോക്രൈനോളജി, കണ്ണൂർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലാണ് അതത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തസ്തികകൾ സൃഷ്ടിക്കുന്നത്.

കാസർഗോഡ് മെഡിക്കൽ കോളേജിൽ ആദ്യമായി പ്രിൻസിപ്പലിനെ നിയമിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ആദ്യമായി പ്രിൻസിപ്പൽ1, പ്രൊഫസർ 1, അസി. പ്രൊഫസർ 1 എന്നിവയും അക്കൗണ്ട് ഓഫീസർ, സീനിയർ ക്ലർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ഇലക്ട്രീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.