കേരള ശാസ്ത്ര കോൺഗ്രസ്: മത്സരത്തിൽ പങ്കെടുക്കാം, ഒന്നാം സമ്മാനം 50,000 രൂപ

തിരുവനന്തപുരം: 2024 ഫെബ്രുവരി എട്ടു മുതൽ 11 വരെ കാസർഗോഡ് ഗവൺമെന്റ് കോളേജിൽ നടക്കുന്ന 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി യുവജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കും. കാസർഗോഡ് ജില്ല നേരിടുന്ന ഒരു പ്രശ്‌നത്തിന് ശാസ്ത്ര സാങ്കേതിക വൈവിദ്ധ്യം ഉപയോഗിച്ചുള്ള പരിഹാരം നിർദ്ദേശിക്കുന്നതാണ് മത്സരം.

15 വയസിനും 25 വയസിനും ഇടയിലുള്ള യുവജനങ്ങൾക്ക് രണ്ടു മുതൽ നാലുവരെ അംഗങ്ങളുള്ള ഒരു ടീമായി മത്സരത്തിൽ പങ്കെടുക്കാം. 50,000 രൂപയുടെ ക്യാഷ് അവാർഡാണ് സമ്മാനം. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. https://forms.gle/fAQ5si6h9ZM3NG5X7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: https://ksc.kerala.gov.in.