46 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിഎസ്‌സി; വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: 46 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിഎസ്‌സി. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കൃഷിവകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ജനുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്, സിവിൽ പൊലീസ് ഓഫീസർ, വുമൺ പൊലീസ് ഓഫീസർ, സെക്രട്ടറിയേറ്റ്/ പിഎസ്‌സി ഓഫീസ് അറ്റൻഡന്റ് തസ്തികകളുടെ വിജ്ഞാപനം ഡിസംബർ 29 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

എൽപി, യുപി സ്‌കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.