Career (Page 22)

മലപ്പുറം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മഞ്ചേരി പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിങ് സെന്ററിൽ ലീഗൽ കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. നിയമ ബിരുദവും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നടത്തി മൂന്നുവർഷം പരിചയവുമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.

ഇ മെയിൽ: manjeri.mahilasamajam@gmail.com. അഭിമുഖം ഡിസംബർ 30ന് ഉച്ചക്ക് ഒരുമണിക്ക് സരോജിനി അമ്മ മഹിളാ സമാജം ഓഫീസിൽ നടക്കും. ഫോൺ: 0483 2760028, 9447168435.

തിരുവനനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഗവ:എഞ്ചിനീയറിംഗ് കോളേജിലെ (CET) മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റ് Python for Data analytics and Machine Learning ൽ അഡീഷണൽ സ്‌കിൽ ഡെവലപ്മെൻറ് പ്രോഗ്രാം (ASDP). സ്റ്റൈപ്പൻഡോടു കൂടി ജനുവരി എട്ടു മുതൽ ഫെബ്രുവരി ഏഴുവരെ പ്രോഗ്രാം നടത്തും.

തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്. സയൻസ് / ഗണിതശാസ്ത്രത്തിൽ ബിരുദമോ എഞ്ചിനീയറിംഗിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ബിടെക് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്. ബന്ധപ്പെടേണ്ട നമ്പർ9496399511. വിശദ വിവരങ്ങൾക്ക് www.cet.ac.in സന്ദർശിക്കുക.

കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) അപേക്ഷ ക്ഷണിച്ചു. റീ എംപ്ലോയ്‌മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുക.

ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയക്കണം.

തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ, എ.ജി. ഓഫീസിൽ നിന്ന് വിരമിച്ചർക്കും ജൂനിയർ സൂപ്രണ്ടായി പൊതുമാരാമത്ത് വകുപ്പിൽ നിന്നോ ജലസേചന വകുപ്പിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. 20,065 രൂപ പ്രതിമാസ വേതനമായി ലഭിക്കും.

താത്പര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 30 നാല് മണിക്ക് മുൻപായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാപഞ്ചായത്ത്, പട്ടം. പി.ഒ തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം: കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

വിശദാംശങ്ങൾ www.finance.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ജനുവരി 15നകം ലഭിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസലർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ മൂന്നു മാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്‌ള്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിംഗ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്‌ളോമ എന്നിവയിൽ ഒരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 20നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ: spwomen.pol@kerala.gov.in

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സബ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികകളിൽ ഡെപ്യുട്ടേഷൻ നിയമനം. ഒരു വർഷ കാലയളവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.

സംസ്ഥാന സർക്കാർ/ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ/ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്ന നിർദ്ദിഷ്ട യോഗ്യതയും, പ്രവൃത്തി പരിചയവും, സമാന ശമ്പള സ്‌കെയിലും ഉള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് https://www.kstmuseum.com/. അവസാന തീയതി ജനുവരി 15.

തൃശൂർ: പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവ്. ബോട്ടണിയിൽ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ടാക്സോമോണിക് ആൻഡ് അനാട്ടമിക്കൽ പഠനങ്ങളിൽ പരിചയം അഭികാമ്യം. 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്.

താൽപര്യമുള്ളവർ ജനുവരി 3ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487 2690100.

തിരുവനന്തപുരം: ഐടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റസർച്ച് അസോസിയേറ്റ് (വേതനം: 35000-45000), റിസർച്ച് അസിസ്റ്റന്റ് (വേതനം: 25000-35000) തസ്തികകളിലാണു നിയമനം.

പ്രവൃത്തി പരിചയമുള്ള BTech / MTech / BE / ME / BSc / MSc / MCA / MBA / MA (Computational Linguistics / Linguistics) ബിരുദധാരികൾക്ക് ഡിസംബർ 18ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ (Walk-in-interview) സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. റിസർച്ച് അസോസിയേറ്റിന് നാലും റിസർച്ച് അസിസ്റ്റന്റിന് രണ്ടും വർഷത്തെ പ്രവൃത്തിപരിചയം വേണം. ജെഡർ ആൻഡ് ടെക്‌നോളജി ഫെലോഷിപ്പ്, ലാബ് ടെക്‌നീഷ്യൻസ്, പ്രോജക്ട് അസിസ്റ്റന്റ്, അപ്രന്റീസ് എന്നീ തസ്തികകളിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012 / 13 / 14, 0471 2413013, 9400225962.

തിരുവനന്തപുരം: ദേശീയപാത ആർബിട്രേഷൻ ഓഫീസിൽ ആർബിട്രേറ്റർ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് കരാർ നിയമനം നടത്തും. ലാൻഡ് റവന്യൂ വകുപ്പിൽ സേവനമനുഷ്ടിച്ചവരും ലാൻഡ് അക്വിസിഷൻ പ്രവർത്തനങ്ങളിൽ പ്രവർത്തനപരിചയം. ഉളളവരും ഡെപ്യൂട്ടികളക്ടർ തസ്തികയിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. സർവീസ് വിവരങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രം, പ്രവൃത്തി പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം, നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ ആർബിട്രേറ്റർ ആൻഡ് ജില്ലാകളക്ടർ, കലക്ടറേറ്റ് സിവിൽ സ്റ്റേഷൻ, കച്ചേരി.പി.ഒ, കൊല്ലം, പിൻ-691013 എന്ന വിലാസത്തിൽ ഡിസംബർ 27 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

മതിയായ രേഖകളില്ലാതേയോ, സമയപരിധി കഴിഞ്ഞോ, മെയിൽ മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷമാതൃകക്കും വിവരങ്ങൾക്കും kollam.nic.in ഫോൺ 0474 2793473.