Career (Page 20)

തിരുവനന്തപുരം: സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ – കേരളയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. റിസർച്ച് ഓഫീസർ – 1 (ഡെപ്യൂട്ടേഷൻ), റിസർച്ച് അസിസ്റ്റന്റ് – 3 (കരാർ വ്യവസ്ഥയിൽ), കൺസൾട്ടന്റ് ഡോക്യുമെന്റേഷൻ – 1 (കരാർ വ്യവസ്ഥയിൽ) ഒഴിവുകളാണ് ഉള്ളത്.

വിശദവിവരങ്ങൾക്ക്: shsrc.kerala.gov.in, 0471 2323223. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 20.

മലപ്പുറം: മലപ്പുറം ഗവ. കോളജിലെ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക വേതനം. ഒഴിവുകളുടെ എണ്ണം – ഒന്ന്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 31 വയസ്. അവസാന തീയതി ജനുവരി 18. വിവരങ്ങൾക്ക് gcmalappuram.ac.in. ഫോൺ: 9496842940.

കൊച്ചി: നാഷണൽ ആയുഷ് മിഷൻ എറണാകുളം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് 2023 ആഗസ്റ്റ് 10ന് നോട്ടിഫിക്കേഷൻ വഴി ക്ഷണിച്ച അപേക്ഷകൾ റദ്ദാക്കി.

ഡിസംബർ 27ന് നാഷണൽ ആയുഷ് മിഷൻ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഓൺലൈനായി ( http://nam.kerala.gov.in ) സംസ്ഥാന തലത്തിൽ ഈ തസ്തികയിലേക്ക് അപേക്ഷ നൽകാവുന്നതാണെന്നും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

ആലപ്പുഴ: കേരള മീഡിയ അക്കാദമി റോണിയോ ഓപ്പറേറ്റർ കം പ്യൂൺ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ വിഷയത്തിൽ ഐടിഐ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അറിവും പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15.

അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോൺ: 0484-2422275, 0484-24220.

തിരുവനന്തപുരം: കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ ഒഴിവ്. സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയിബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിൽ എൽ.സി വിഭാഗത്തിനും ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിൽ എസ്.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവാണുള്ളത്. ഓരോ ഒഴിവ് വീതമുണ്ട്.

താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 8 ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863. അപേക്ഷ ജനുവരി 10നകം നൽകണം.

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്‌സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം വേണം. സ്വന്തമായി ഫുൾ എച്ച് ഡി പ്രൊഫണൽ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവർ 2024 ജനുവരി 8 നകം careersdiotvm@gmail.com എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്‌കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം ജനുവരി 8 ന് വൈകിട്ട് 5 നകം director.mwd@gmail.com ൽ അയയ്ക്കണം.

കൊച്ചി: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമ സ്ഥതയിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിൽ (എഫ്.പി.ടി.സി) നിയമനം. ട്രെയിനിംഗ് കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ വേതനം 25000/- രൂപ. യോഗ്യത ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. സർക്കാർ സർവീസിൽ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23/01/2024. www.supplycokerala.com, www.cfrdkerala.in വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

കൊച്ചി: ഇൻഫർമേഷൻ-പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റേഴ്‌സിന്റെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സ്റ്റാർട്ട് അപ്പുകൾക്കോ അപേക്ഷിക്കാം.

ഡ്രോൺ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യതയിൽ പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അഭിലഷണീയം. ഡ്രോൺ ഷൂട്ട് ജോലികൾ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള യോഗ്യത. വാർത്താ മാധ്യമങ്ങൾക്കായി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ പ്രവർത്തിപരിചയം, സ്വന്തമായി നാനോ ഡ്രോൺ ഉള്ളവർ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്പ് സ്വന്തമായി ഉള്ളവർ, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനം ലാപ് ടോപിൽ ഉള്ളവർ, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ തുടങ്ങിയവ സ്വന്തമായി ഉള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്നിക്കൽ സ്പെസിഫിക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾക്ക് prd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, ഐഡി കാർഡിന്റെ പകർപ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂർ ഷൂട്ട്, ഒരു മണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. അപേക്ഷകൾ 2024 ജനുവരി 3ന് വൈകീട്ട് 5 നകം ജില്ല ഇൻഫർമേഷൻ ഓഫീസ്, കണയന്നൂർ താലൂക്ക് ഓഫീസ് സമുച്ചയം, പാർക്ക് അവന്യു, എറണാകുളം, കൊച്ചി-11 എന്ന വിലാസത്താൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം.