വയനാട്: വൈത്തിരി താലൂക്കിലെ പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐറ്റിഡിപി പ്രൊജക്ട് ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. പ്ലസ്ടു പാസായവരും ഡാറ്റാ എൻട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റർനെറ്റ് എന്നിവയിൽ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയിൽ പ്രായമുള്ള വൈത്തിരി താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിൽ ഡിസംബർ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

