കൊച്ചി: എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 28 ന്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ മെഡിക്കൽ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ നടക്കും.
യോഗ്യത – എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ടിസിഎംസി രജിസ്ട്രേഷൻ. ശമ്പളം പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകൾ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം എസ് എസ് എൽ സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന തത്തുല്യം, എംബിബിഎസ് ബിരുദം, പിജി/ഡിഎൻബി സർട്ടിഫിക്കറ്റ്. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്. ടിസി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. വിലാസം തെളിയിക്കുന്നതിന് ആധാർ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്. പാസ്പോർട്ട് സൈസ് ഫോട്ടോ -1.

