കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുകള്‍

കൊച്ചി: അസിസ്റ്റന്റ് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ /ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി മൂന്നിന് മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി: ഫെബ്രുവരി അഞ്ചിന് 18-30.

വിദ്യാഭ്യാസ യോഗ്യത: മൂന്നു വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ ഇന്‍ട്രുമെന്റഷന്‍ എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടുകൂടി ഡിപ്ലോമ പാസ്സായിരിക്കണം.

നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ നേടിയിട്ടുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.