തിരുവനന്തപുരം: ലഹരി വര്‍ജന മിഷന്‍ വിമുക്തിക്കു കീഴില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
വഞ്ചിയൂര്‍ റെഡ് ക്രോസ് റോഡിലുള്ള ജില്ലാ മെഡിക്കല്‍ ഓഫിസില്‍(ആരോഗ്യം) ഫെബ്രുവരി രണ്ടിനു രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ക്ലിഎം.ഫില്‍/പി.ജി.ഡി.സി.പി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍ എന്നിവയാണു യോഗ്യതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471291 എന്ന നമ്പറില്‍ ബന്ധപ്പെടുക.

