തിരുവനന്തപുരം: എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു.
ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. പരിശീലന ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ഗൂഗിള്‍ ഫോം പൂരിപ്പിച്ചു സമര്‍പ്പിക്കണം.
ലിങ്ക്: https://forms.gle/UQfsxRs3jyLwJW168
വിശദ വിവരങ്ങള്‍ക്ക് 0471-2330756 എന്ന നമ്പറില്‍ ബന്ധപ്പെടുക.

