ടൂറിസം വകുപ്പില്‍ അക്കാഡമിക് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസില്‍ അക്കാഡമിക് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാര്‍ക്കോടെ എം.കോം (റഗുലര്‍) പാസായിരിക്കണം. 01.01.2022-ല്‍ 36 വയസ് കവിയാന്‍ പാടില്ല. (നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യു.ജി./പി.ജി. ക്ലാസ്സുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന). പ്രതിമാസ ശമ്പളം: 15,000 രൂപ .

കിറ്റ്സിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡി.ഡി സഹിതം ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ ഫെബ്രുവരി ഒന്നിന് മുമ്പ് അയയ്ക്കുക. വിശദ വിവരങ്ങള്‍ക്ക്: 0471 2329539, 2329468 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.