Career (Page 171)

തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സെന്ററില്‍ പ്രോജക്ട് മാനേജര്‍, പോജക്ട് സ്റ്റാഫ്, ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി നാല്.

www.gecbh.ac.in, www.tplc.gecbh.ac.in എന്നീ സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുക.

വിശദ വിവരങ്ങള്‍ക്ക് 9995527866 എന്ന നമ്പറില്‍ വിളിക്കുക.

കാസര്‍ഗോഡ്: ജല അതോറിറ്റിയുടെ കാസര്‍ഗോഡ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ വര്‍ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കേരളത്തിലെ സ്‌കൂള്‍, ഡയറ്റ് അധ്യാപകരില്‍ നിന്ന് ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ തലങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

പ്രോജക്ട് രൂപരേഖയുടെ വിശദമായ രൂപരേഖയും, ആവശ്യമായ സാമ്പത്തിക സഹായവും ഉള്‍പ്പെടുത്തിയ പ്രൊപ്പോസലുകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപ്രതത്തോടെയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒറ്റക്കോ കൂട്ടമായോ പ്രോജക്ട് ഏറ്റെടുക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും അക്കാദമിക പിന്തുണയും എസ്.സി.ഇ.ആര്‍.ടി നല്‍കും.

ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കിയ അപേക്ഷ ഫെബ്രുവരി 10 ന് മുന്‍പ് scertresearch@gmail.com ലേക്ക് അയക്കുക. കൂടുതല്‍ വിരങ്ങള്‍ക്ക് www.scert.gov.in സന്ദര്‍ശിക്കുക.

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ വിവരങ്ങള്‍ www.gad.kerala.gov.in , www.prd.kerala.gov.in , www.highcourtofkerala.nic.in , www.keralaadministrativetribunal.gov.in എന്നിവയില്‍ ലഭിക്കും.

താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫെബ്രുവരി 18നകം പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട അധികാരി മുഖേനയായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കവറിന് പുറത്ത് Application for the post of Administrative Member, Kerala Administrative Tribunal എന്ന് എഴുതുക.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്സ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ തസ്തികകളിലും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

റിസര്‍ച്ച് അസോസിയേറ്റ്/സബ്ജക്ട് എക്സ്പെര്‍ട്ട് തസ്തികയില്‍ ഡെയറി സയന്‍സ്/ടെക്നോളജി ബിരുദമാണ് യോഗ്യത. 36,000 രൂപയാണ് വേതനം.

റിസര്‍ച്ച് അസോസിയേറ്റ് തസ്തികയില്‍ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ ഡാറ്റാ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സ് ആണ് യോഗ്യത. 36,000 രൂപ വേതനം ലഭിക്കും.

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ക്ക് ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആണ് യോഗ്യത. 36,000 രൂപയാണ് വേതനം.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് യോഗ്യത വേണം. 21,175 രൂപയാണ് വേതനം.

താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അടങ്ങിയ ബയോഡേറ്റയും ഫെബ്രുവരി 14 ന് മുന്‍പ് ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിലോ dir.dairy@kerala.gov.in ലോ cru.ddd@kerala.gov.in ലോ ലഭ്യമാക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.

എറണാകുളം: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.

മെഡിക്കല്‍ ഓഫീസര്‍ : 20 ഒഴിവുകള്‍. യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. പ്രായപരിധി 18 മുതല്‍ 36 വരെ.

സ്റ്റാഫ് നേഴ്‌സ് : 40 ഒഴിവുകള്‍, യോഗ്യത ബിഎസ് സി നഴ്‌സിംഗ് / ജി എന്‍ എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : 6 ഒഴിവുകള്‍, യോഗ്യത ബിരുദം, ഡി സി യെ പി ജി ഡി സി എ.

ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകള്‍ യോഗ്യത എസ്എസ്എല്‍സി.

18നും 35നും ഇടയില്‍ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊവിഡ് സംബന്ധമായ ജോലികള്‍ക്ക് റിസ്‌ക് അലവന്‍സ് / ഇന്‍സെന്റിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.

മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ഈ മാസം രാവിലെ 10 മണിക്കും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിനും ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കല്‍ കോളേജ് സി സി എം ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2754000, 0484 2754456 എന്ന നമ്പറില്‍ വിളിക്കുക.

ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി 10 വരെ സമര്‍പ്പിക്കാം. കേരള സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യനീതി വകുപ്പും കേരള ഡെവലപ്പ്മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സിലും (കെ-ഡിസ്‌ക്) സംയുക്തമായാണ് പരിപാടി നടപ്പിലാക്കിവരുന്നത്.

അപേക്ഷകര്‍ 15 നും 40 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാരായിരിക്കണം. അപേക്ഷയോടൊപ്പം പ്രാഗത്ഭ്യമുള്ള മേഖലകളില്‍ കഴിവ് തെളിയിച്ചതിനുള്ള രേഖകളും, പ്രായം, ഭിന്നശേഷിയുടെ ശതമാനം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതാണ്. ഒരു അപേക്ഷകന് പരമാവധി രണ്ടു മേഖലകളില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. 2019-20 ല്‍ നടത്തിയ ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പരിപാടിയില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ നേരിട്ടോ, രക്ഷിതാക്കള്‍, ലീഗല്‍ ഗാര്‍ഡിയന്‍, അധ്യാപകര്‍, കെയര്‍ – ടേക്കര്‍മാര്‍ തുടങ്ങിയവര്‍ മുഖാന്തിരമോ അപേക്ഷ ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സാമൂഹ്യ നീതി വകുപ്പ്, കേരള ഡെവലപ്പ്മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റെജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗിനിറ്റീവ് ന്യൂറോ സയന്‍സസ് എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള bit.ly/yipts എന്ന ലിങ്ക് ലഭ്യമാണ്. സമര്‍പ്പിക്കുന്ന രേഖകളുടേയും ഓഡിഷന്റെയും അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 – 120-1001 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്സില്‍ ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരില്‍ നിന്നും നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.

ജനറല്‍ പ്രാക്ടീഷണര്‍, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് ( സര്‍ജറി), കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എന്‍, ടി, ഡെര്‍മറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിന്‍, അലര്‍ജി സ്പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ്, ഏമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകളുള്ളത്. 1100 മുതല്‍ 1400 വരെ കുവൈറ്റി ദിനാര്‍ ശമ്പളം ലഭിക്കും. വിശദാംശങ്ങള്‍ക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്പരില്‍ ബന്ധപ്പെടാം.

ഫാര്‍മസിസ്റ്റ്, ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യന്‍, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകള്‍. ശമ്പളം 500-800 വരെ കുവൈറ്റി ദിനാര്‍. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.orgഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി 2022 ഫെബ്രുവരി 3.
സംശയങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. വിദേശത്തു നിന്നും മിസ്സ്ഡ് കാള്‍ സര്‍വീസിന് 0091 880 20 12345 എന്ന നമ്പരില്‍ വിളിക്കാം.
ഇമെയില്‍: rmt5.norka@kerala.gov.in

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) കേരളത്തിലെ സ്‌കൂള്‍, ഡയറ്റ് അധ്യാപകരില്‍ നിന്ന് ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ തലങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായവും (പരമാവധി മൂന്ന് ലക്ഷം രൂപ) അക്കാദമിക പിന്തുണയും എസ്.സി.ഇ.ആര്‍.ടി നല്‍കും.

വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായവും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊപ്പോസലുകള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ സമര്‍പ്പിക്കുക ഒറ്റയ്‌ക്കോ ഏതാനും പേര്‍ക്ക് കൂട്ടായോ പ്രോജക്ട് ഏറ്റെടുക്കാം.

വ്യക്തിപരമായ വിവരങ്ങളടക്കം ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കിയ അപേക്ഷകള്‍ ഫെബ്രുവരി 10 ന് മുന്‍പ് scertresearch@gmail.com ലേക്ക് അയയ്ക്കണം. വിശദാംശങ്ങള്‍ക്ക്: www.scert.gov.in. സന്ദര്‍ശിക്കുക.

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയില്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അണ്ടര്‍ സെക്രട്ടറി/ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോര്‍മയില്‍ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ അന്‍പത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം.

അപേക്ഷകള്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം-23, ഫോണ്‍: 0471-2478193, ഇ-മെയില്‍ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 11നകം അയക്കണം.