ജല അതോറിറ്റിയുടെ കീഴില്‍ താല്‍ക്കാലിക ഒഴിവുകള്‍

കാസര്‍ഗോഡ്: ജല അതോറിറ്റിയുടെ കാസര്‍ഗോഡ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ വര്‍ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.