എറണാകുളം: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴില്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.
മെഡിക്കല്‍ ഓഫീസര്‍ : 20 ഒഴിവുകള്‍. യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. പ്രായപരിധി 18 മുതല്‍ 36 വരെ.
സ്റ്റാഫ് നേഴ്‌സ് : 40 ഒഴിവുകള്‍, യോഗ്യത ബിഎസ് സി നഴ്‌സിംഗ് / ജി എന്‍ എം, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : 6 ഒഴിവുകള്‍, യോഗ്യത ബിരുദം, ഡി സി യെ പി ജി ഡി സി എ.
ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകള്‍ യോഗ്യത എസ്എസ്എല്‍സി.
18നും 35നും ഇടയില്‍ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊവിഡ് സംബന്ധമായ ജോലികള്‍ക്ക് റിസ്‌ക് അലവന്‍സ് / ഇന്‍സെന്റിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.
മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ഈ മാസം രാവിലെ 10 മണിക്കും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിനും ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കല്‍ കോളേജ് സി സി എം ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2754000, 0484 2754456 എന്ന നമ്പറില്‍ വിളിക്കുക.

