തിരുവനന്തപുരം: കേരള സ്റ്റേറ്റ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്സ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ തസ്തികകളിലും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
റിസര്‍ച്ച് അസോസിയേറ്റ്/സബ്ജക്ട് എക്സ്പെര്‍ട്ട് തസ്തികയില്‍ ഡെയറി സയന്‍സ്/ടെക്നോളജി ബിരുദമാണ് യോഗ്യത. 36,000 രൂപയാണ് വേതനം.
റിസര്‍ച്ച് അസോസിയേറ്റ് തസ്തികയില്‍ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ ഡാറ്റാ സയന്‍സ്/സ്റ്റാറ്റിസ്റ്റിക്സ് ആണ് യോഗ്യത. 36,000 രൂപ വേതനം ലഭിക്കും.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ക്ക് ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആണ് യോഗ്യത. 36,000 രൂപയാണ് വേതനം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് യോഗ്യത വേണം. 21,175 രൂപയാണ് വേതനം.
താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അടങ്ങിയ ബയോഡേറ്റയും ഫെബ്രുവരി 14 ന് മുന്‍പ് ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിലോ dir.dairy@kerala.gov.in ലോ cru.ddd@kerala.gov.in ലോ ലഭ്യമാക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.

