വികസന സമിതിയുടെ കീഴില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റില്‍ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.
താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഫെബ്രുവരി 10-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.

