വെബ് പോര്‍ട്ടല്‍ പദ്ധതി: സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം: കുട്ടികള്‍ക്കായുള്ള ജില്ലാ വെബ് പോര്‍ട്ടല്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25,000 രൂപ.

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയിലേതിലെങ്കിലും ബിടെക് ബിരുദം അല്ലെങ്കില്‍ എംസിഎ. സോഫ്റ്റ്വെയര്‍ ഡെവലപ്പ്‌മെന്റില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. പ്രായപരിധി 35 വയസ്.

താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 10നകം kerekn@nic.in എന്ന ഇമെയിലില്‍ അപേക്ഷ ഓണ്‍ലൈനായി അയക്കണം. ഒപ്പം ബയോഡാറ്റ, യോഗ്യത-പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതാണ്. സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ത ഫെബ്രുവരി 10.