മൈക്രോസോഫ്റ്റ് കമ്പനിയുടെ നിരവധി മേഖലകളിലെ ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.microosft.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. ഇന്ത്യയില്‍ മുംബൈ, ബംഗളൂരു, ഗുഡ്ഗാവ് എന്നീ മൂന്ന് സ്ഥലങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി വ്യക്തമാക്കിയിട്ടില്ല.
യോഗ്യത: കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ റോളുകളില്‍ രണ്ട് വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അല്ലെങ്കില്‍ ടെക്‌നിക്കല്‍ ടീമുകളില്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍,
നാല് വര്‍ഷത്തെ ടെക്‌നിക്കല്‍ സെയില്‍സ് പരിചയം, ഉല്‍പ്പാദനം പോലുള്ള പ്രസക്തമായ വ്യവസായ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളും ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ അധിക പരിശീലനമോ വിദ്യാഭ്യാസമോ ഉള്ളവര്‍.
അപേക്ഷിക്കുന്നതെങ്ങനെ?
ഘട്ടം 1: മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.microosft.com സന്ദര്‍ശിച്ച് കരിയര്‍ പേജ് തുറക്കുക.
ഘട്ടം 2: ഇപ്പോള്‍, ലഭ്യമായ ഇന്റേണ്‍ഷിപ്പുകളുടെ പട്ടികയില്‍ ‘അക്കൗണ്ട് ടെക്നോളജി സ്ട്രാറ്റജിസ്റ്റ് ഇന്റേണ്‍’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: തുടര്‍ന്ന് മൈക്രോസോഫ്റ്റ്, ലിങ്കിഡിന്‍ (LinkedIn), ഫേസ്ബുക്ക് (Facebook) അല്ലെങ്കില്‍ ഗൂഗിള്‍ (Google) വഴി സൈന്‍ ഇന്‍ ചെയ്യുക.
ഘട്ടം 4: അതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കുക.
ഘട്ടം 5: അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് സമര്‍പ്പിക്കുക.
ഘട്ടം 6: ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ അപേക്ഷാ ഫോം സേവ് ചെയ്യുക
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നാല് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലാണ് പങ്കെടുക്കുന്നത്. ഇതിനായി കമ്പനി പ്രതിമാസ സ്റ്റൈപ്പന്റും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രോഗ്രാമില്‍ റാമ്പ്-അപ്പ് പരിശീലനം, ബിസിനസ് പ്രോജക്റ്റുകള്‍ തയ്യാറാക്കല്‍, സഹായത്തിനായി ഒരു പ്രോജക്റ്റ് ഗൈഡ് അല്ലെങ്കില്‍ മെന്റര്‍ എന്നിവരും ഉണ്ടാകും.

