കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷനില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ നിയമനം. കരാര്‍ വ്യവസ്ഥയിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 20,000 രൂപയായിരിക്കും വേതനം.
എം.കോം ബിരുദവും, അക്കൗണ്ടിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് മേഖലകളില്‍ സൂപ്പര്‍വൈസറി തലത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും GST, Income tax, Tally software എന്നിവയില്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി പരമാവധി 45 വയസ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16.
അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം നമ്പര്‍- 4351, എ.കെ.ജി. നഗര്‍ റോഡ്, പേരൂര്‍ക്കട പോസ്റ്റ്, തിരുവനന്തപുരം- 695005 എന്ന വിലാസത്തില്‍ നേരിട്ടോ, sctfed@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ വിശദമായ ബയോഡേറ്റാ സഹിതം സമര്‍പ്പിക്കണം.

