Career (Page 162)

പെരിന്തൽമണ്ണ: ജില്ലാ പഞ്ചായത്ത് പഠനത്തോടൊപ്പം ജോലിയും എന്ന ആശയത്തോടെ നടപ്പാക്കുന്ന സ്റ്റഡി സോഫ്റ്റ് റെഡി ജോബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പെരിന്തൽമണ്ണയിൽ നിർവഹിച്ചു. പ്ലസ് ടുവിനു പഠിക്കുന്നവരും ഒന്നാം വർഷ ഡിഗ്രിക്ക് ചേർന്നവരുമായ കുട്ടികൾക്ക് സമാന്തരമായി പഠിക്കാനുള്ള സൗകര്യം പദ്ധതി ഒരുക്കുന്നുണ്ട്. പഠനത്തോടൊപ്പം അനുയോജ്യമായിട്ടുള്ള ജോലി ലഭ്യമാക്കാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള പ്രത്യേക പദ്ധതി കൂടിയാണ് സ്റ്റഡി സോഫ്റ്റ് റെഡി ജോബ്.

വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അസാപ്പും എച്ച്.സി.എലും സംയുക്തമായി നടത്തുന്ന കോഴ്‌സുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ. കെ മുസ്തഫ അധ്യക്ഷനായി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ കെ. എം.സുജാത , അംഗങ്ങളായ മുഹമ്മദ് നെയിം, ഉസ്മാൻ,അസാപ് പ്രതിനിധി കെ.അബി, എച്ച് സി എൽ പ്രതിനിധി ടീന സി. ഷെറി എന്നിവർ സംസാരിച്ചു.

കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് മാർച്ച് 24 ന് നടത്തുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്ന തൊഴിൽ ദാതാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും മാർച്ച് 21 വരെ www.statejobportal.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. നാട്ടകം ഗവൺമെന്റ് കോളജിലാണ് ജോബ് ഫെയർ നടക്കുക.

വൻകിട – ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, സംരംഭകർ, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ്, ഐ.റ്റി., ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ തൊഴിൽദാതാക്കൾക്കും എസ്.എസ്.എൽ,സി, പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി., വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്സുകൾ എന്നിവ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447881901 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

തിരുവനന്തപുരം; ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി കേരളത്തിലുടനീളം പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു.

പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ്, ടാലി, എസ്.എ.പി, ലോജിസ്റ്റിക്സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങി എഴുപത്തഞ്ചോളം കോഴ്സുകൾ ഫ്രാഞ്ചൈസി സെന്ററുകളിൽ കൂടി നൽകുന്നു. താൽപര്യമുള്ളവർ മാർച്ച് 19 ന് മുൻപ് 8547440416, 9847131115 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

തിരുവനന്തപുരം: പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവർ ഈ മാസം 17 ന് മുൻപ് പി.എച്ച്.സി ഓഫീസിൽ അപേക്ഷ നൽകണം. പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിൾ ലൈസൻസ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറൻസ് ഇവ ഉണ്ടായിരിക്കണം.

രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തിലുളളവർ മാത്രം അപേക്ഷിച്ചാൽ മതി. കുടുതൽ വിവരങ്ങൾക്കായി 0468 2306524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

അതേസമയം, വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനായി അനുവദിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയില്‍ നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

തൃശൂർ: തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിൽ ഒഴിവുള്ള അറ്റന്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. എസ് എസ് എൽ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാർമസിയിൽ 3 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നും ഇടയിൽ.

ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കളക്ടറേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച് 18 ന് രാവിലെ 10:30 ന് നടക്കും. അപേക്ഷകർ വയസ്, യോഗ്യത, രജിസ്റ്റേർഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം. വിശദ വിവരങ്ങൾക്കായി 0487- 2366643 എന്ന നമ്പറിൽ ബന്ധപ്പെടാം.

തിരുവനന്തപുരം: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന DDUGKY എന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് 18 നും- 35 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരും, തൊഴിൽ ചെയ്യാൻ സന്നദ്ധരുമായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴ്‌സുകൾ:

  1. Secretary (+2 and above) Duration:7months
  2. Hotel Management

Duration 4 months (10th and above)

ഈ പദ്ധതിയുടെ പ്രത്യേകതകൾ

  1. സൗജന്യ താമസം, ഭക്ഷണം.
  2. സൗജന്യ പഠനോപകരണങ്ങൾ.
  3. കേരളത്തിലും, കേരളത്തിനു പുറത്തും, വിദേശത്തും ജോലി ലഭ്യമാകുന്നതിനുള്ള സഹായം.

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷ നൽകാം. പെൺകുട്ടികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.

KARD Skill Academy
Vagamon, Kottayam – 686122
Ph : 9605607004,
8086433031.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 30ന് വൈകിട്ട് നാല് വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ നാലിനു വൈകിട്ട് നാലിനു മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ, അക്കാഡമിക്കിന്റെ കാര്യാലയത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

അതേസമയം, സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ ട്രാവൽ ആന്റ് ടൂറിസം കോഴ്സിന് 2022-24 അധ്യായന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 9446529467/ 0471-2329539, 2327707.

തിരുവനന്തപുരം: സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

പ്രോജക്ട് മാനേജ്മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും. കരാർ അടിസ്ഥാനത്തിലാകും നിയമനം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക. 27,000 രൂപയാണ് വേതനം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ‘Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014’ എന്ന വിലാസത്തിൽ മാർച്ച് 17 ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം. ഫോൺ: 0471-2320772/ 2320771.

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾക്ക് അവതാരകരാകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ലാതെ മലയാളം, ഇംഗ്ലീഷ് ഭാഷകൾ അക്ഷരസ്ഫുടതയോടെയും വ്യക്തതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

വിശദമായ ബയോഡേറ്റ, ഫോട്ടോ, പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെ മാർച്ച് 25 നകം സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpcc@gmail.com എന്ന ഇ-മെയിലിലേയ്ക്കോ അയക്കണം.

തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.

ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷൻമാർക്കും ഒ.റ്റി നഴ്സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

കാർഡിയോളജി ടെക്നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.

ഉദ്യോഗാർഥികൾ അപ്ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്സ്പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.