Career (Page 107)

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു. എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി ആണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്. പ്രതിമാസ വേനം: 20,000. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 15. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in സന്ദർശിക്കുക.

അതേസമയം, തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രിന്റിസ് ട്രെയിനി ലൈബ്രറിയൻമാരെ താത്ക്കാലികമായി 6 മാസത്തേയ്ക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ സ്‌റ്റൈപന്റ് 6000 രൂപയായിരിക്കും. അപേക്ഷകർ എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്സി യോഗ്യതയുള്ളവർക്കും തമിഴ് ഒരു വിഷയമായി പഠിക്കുകയോ, തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18നും 36 വയസിനുമിടയിൽ.

നിലവിൽ 2 ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം 14 സെപ്റ്റംബർ ബുധനാഴ്ച രാവിലെ 11.30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്റ്റേറ്റ് ലൈബ്രറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമകോഴ്‌സിൽ 2022-23 ബാച്ചിൽ സീറ്റൊഴിവുണ്ട്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിൽ വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈൽ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിൽ പരിശീലനം ലഭിക്കും. ടെലിവിഷൻ വാർത്താചാനലുകളിലും ഡിജിറ്റൽ വാർത്താചാനലുകളിലും പഠനസമയത്ത് പരിശീലനവും പ്ലേസ്മെന്റ്‌സഹായവും ലഭിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളേജ് സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്റ്റംബർ 10. വിശദാംശങ്ങൾക്ക് : 9544958182. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, 2nd ഫ്‌ലോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695014. കെൽട്രോൺ നോളേജ് സെന്റർ, 3rd ഫ്‌ലോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673002.

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയൽ നിയമം, പീഡന കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് മഞ്ചേരി, നിലമ്പൂർ പരപ്പനങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം. താത്ക്കാലിക അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്.

അഭിഭാഷക വൃത്തിയിൽ ഏഴ് വർഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകർക്ക് വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അഭിഭാഷക വൃത്തിയിൽ ഏഴ് വർഷം പൂർത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് /സെക്രട്ടറിയുടെ അസൽ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടർക്ക് അപേക്ഷ നൽകണം.

അതേസമയം, പാലക്കാട് ജില്ലയിൽ ഫിഷറീസ് വകുപ്പിൽ ഉൾനാടൻ മത്സ്യ ഉത്പാദനത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എന്യുമറേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും. മറ്റു യാതൊരു ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കില്ല. അപേക്ഷകർക്ക് ഫിഷറീസിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഫിഷ് ടാക്‌സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾ ഉൾപ്പെടുന്ന ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 35 നും മധ്യേ.

താത്പര്യമുള്ളവർക്ക് വയസ്, വിദ്യാഭ്യാസയോഗ്യത, മാർക്ക് ലിസ്റ്റ്, പ്രായോഗിക പരിജ്ഞാനം, മേൽവിലാസം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ പി.ഒ., പാലക്കാട്- 678651 എന്ന വിലാസത്തിൽ അപേക്ഷിക്കാം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

തൃശൂർ: തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനു വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക നിയമനം) തസ്തികയുടെ (കാറ്റഗറി നമ്പർ: 092/2022, 093/2022) തെരഞ്ഞെടുപ്പിനായുള്ള ഒഎംആർ പരീക്ഷ സെപ്റ്റംബർ 3ന് നടത്തുന്നതാണ്. അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റ് പ്രകാരമുള്ള നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.

അതേസമയം, സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് ടീം ലീഡറുടെ ഒഴിവുകളിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തീയതി സെപ്തംബർ 12 ന് വൈകുന്നേരം അഞ്ച് മണി. വിശദവിവരങ്ങൾക്ക്: www.kswdc.org.

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കൊല്ലം വൃദ്ധമന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോഷൻ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിൽ സ്റ്റാഫ് നഴ്‌സിന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്‌സിങ് ബിരുദം/ ജി.എൻ.എം ആണ് യോഗ്യത. താൽപര്യമുള്ളവർ hr.kerala@hlfppt.org എന്ന വിലാസത്തിൽ ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. ഫോൺ: 0471 2340585.

തിരുവനന്തപുരം: സ്‌പോർട്ട് സ്‌കൂളിൽ കോച്ചുമാരെ നിയമിക്കുന്നു. ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്പോർട്സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്തംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്. ജിംനാസ്റ്റിക്സ് (വനിത-1), അത്ലറ്റിക്സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

അതേസമയം, കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒന്നിന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471-2417112.

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി – നോൺ ഗസറ്റഡ്), ഡി (ഗ്രൂപ്പ് സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷ തീയതി എസ്എസ്സിയുടെ ഔദ്യഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. https://ssc.nic.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 28ന് മുമ്പ് www.gecbh.ac.in വഴി അപേക്ഷിക്കണം.

ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് / ടെക്നോളജി വിഷയത്തിൽ ബിരുദമാണ് യോഗ്യത. അന്തിമ യോഗ്യത പരീക്ഷയിലോ മൊത്തത്തിലോ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.

തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായം 01/01/2021 ന് 41 വയസ് കവിയരുത്. വെറ്ററിനറി സയൻസിൽ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ശമ്പളം 39,500.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.

അതേസമയം, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തനം ആരംഭിച്ച എസ് ഒ എസ് മോഡൽ ഹോം കൊരട്ടി സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. ഹൗസ് മദർ യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം. പ്രായം: 35 വയസിന് മുകളിൽ.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താംക്ലാസ് പാസ്സായിരിക്കണം. പ്രായം: 35 വയസിന് മുകളിൽ. പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: എം എ സൈക്കോളജി. പ്രായം: 30 വയസിന് മുകളിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 2. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എസ് ഒ എസ് മോഡൽ ഹോം, ചിറങ്ങര, കൊരട്ടി സൗത്ത് പി.ഒ, തൃശ്ശൂർ, 680308 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ), ട്രേഡ്സ്മാൻ (മെഷീനിസ്റ്റ്) തസ്തികകളിലേക്ക് താത്കാലികമായുള്ള ഒന്ന് വീതം ഒഴിവിലേക്ക് അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ) ന്റെ യോഗ്യത – ഐ.ടി.ഐയും രണ്ടു വർഷത്തെ തൊഴിൽ പരിചയവും. ട്രേഡ്സ്മാൻ (മെഷീനിസ്റ്റ്) ന്റെ യോഗ്യത – എൻ.സി.വി.ടി / ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് (മെഷീനിസ്റ്റ്). വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും.

അതേസമയം, ബേക്കൽ റിസോർട്ട്സ് ഡെവലപ്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 6.

കുഴൽമന്ദം ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്‌നിക് കോളെജിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ താത്ക്കാലിക ഒഴിവുകൾ ഉണ്ട്. ഡെമോൺസ്‌ട്രേറ്ററിന് സിവിൽ എൻജിനീറിങ്ങിൽ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമ ആണ് യോഗ്യത. ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.ടി.ഐ. ഡ്രാഫ്ട്മാൻ/സർവേയർ എന്നിങ്ങനെയാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 26 ന് രാവിലെ ഒൻപതിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി കോളെജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ നമ്പർ: 8547005086.

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് യോഗ ഡെമോൺസ്ട്രേറ്റർ നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

താത്പര്യമുള്ളവർ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് ഓഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് ഹാജരാകണം. യോഗ്യത എസ്എസ്എൽസി, അംഗീകൃത യൂണിവേഴ്സിറ്റി/ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.എൻ.വൈ.എസ്/ എം.എസ്സി (യോഗ)/ എംഫിൽ (യോഗ) സർട്ടിഫിക്കറ്റ്. പ്രായം 40ൽ താഴെ.