ട്രേഡ് ഇൻസ്പെക്ടർ, ട്രേഡ്സ്മാൻ അഭിമുഖം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ), ട്രേഡ്സ്മാൻ (മെഷീനിസ്റ്റ്) തസ്തികകളിലേക്ക് താത്കാലികമായുള്ള ഒന്ന് വീതം ഒഴിവിലേക്ക് അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ട്രേഡ് ഇൻസ്പെക്ടർ (കമ്പ്യൂട്ടർ) ന്റെ യോഗ്യത – ഐ.ടി.ഐയും രണ്ടു വർഷത്തെ തൊഴിൽ പരിചയവും. ട്രേഡ്സ്മാൻ (മെഷീനിസ്റ്റ്) ന്റെ യോഗ്യത – എൻ.സി.വി.ടി / ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് (മെഷീനിസ്റ്റ്). വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും.

അതേസമയം, ബേക്കൽ റിസോർട്ട്സ് ഡെവലപ്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 6.

കുഴൽമന്ദം ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്‌നിക് കോളെജിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ താത്ക്കാലിക ഒഴിവുകൾ ഉണ്ട്. ഡെമോൺസ്‌ട്രേറ്ററിന് സിവിൽ എൻജിനീറിങ്ങിൽ ഒന്നാം ക്ലാസോടെ ത്രിവത്സര ഡിപ്ലോമ ആണ് യോഗ്യത. ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.ടി.ഐ. ഡ്രാഫ്ട്മാൻ/സർവേയർ എന്നിങ്ങനെയാണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് 26 ന് രാവിലെ ഒൻപതിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി കോളെജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ നമ്പർ: 8547005086.