സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയൽ നിയമം, പീഡന കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് മഞ്ചേരി, നിലമ്പൂർ പരപ്പനങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം. താത്ക്കാലിക അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്.

അഭിഭാഷക വൃത്തിയിൽ ഏഴ് വർഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകർക്ക് വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അഭിഭാഷക വൃത്തിയിൽ ഏഴ് വർഷം പൂർത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് /സെക്രട്ടറിയുടെ അസൽ സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടർക്ക് അപേക്ഷ നൽകണം.

അതേസമയം, പാലക്കാട് ജില്ലയിൽ ഫിഷറീസ് വകുപ്പിൽ ഉൾനാടൻ മത്സ്യ ഉത്പാദനത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എന്യുമറേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും. മറ്റു യാതൊരു ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കില്ല. അപേക്ഷകർക്ക് ഫിഷറീസിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഫിഷ് ടാക്‌സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾ ഉൾപ്പെടുന്ന ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 35 നും മധ്യേ.

താത്പര്യമുള്ളവർക്ക് വയസ്, വിദ്യാഭ്യാസയോഗ്യത, മാർക്ക് ലിസ്റ്റ്, പ്രായോഗിക പരിജ്ഞാനം, മേൽവിലാസം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ പി.ഒ., പാലക്കാട്- 678651 എന്ന വിലാസത്തിൽ അപേക്ഷിക്കാം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.