Career (Page 105)

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസൻസിന് നോർക്ക റൂട്ട്‌സ് വഴി പരിശീലനം. സെപ്തംബർ 6 വരെ ഇതിനായി അപേക്ഷിക്കാം വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ് മുഖേന നോർക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടിയിലേയ്ക്ക് സെപ്തംബർ ആറു വരെ അപേക്ഷ നൽകാം.

ബിഎസ്‌സി നഴ്‌സിംഗും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നഴ്‌സിംഗ് രംഗത്ത് കൂടുതൽ പ്രവർത്തി പരിചയം ഉള്ളവർക്കും നോർക്ക റൂട്ട്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവർക്കും മുൻഗണന ലഭിക്കും. വിദേശ രാജ്യങ്ങളിൽ നഴ്‌സിംഗ് മേഖലയിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്.

HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിന് കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ അംഗീകൃത സ്ഥാപനമായ NICE ACADEMY വഴിയാണ് പരിശീലനം.

അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോർക്ക റൂട്ട്സ് വഹിക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്ക് പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവർ സെപ്തംബർ 6 ന് മുൻപ് www.norkaroots.org വെബ് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800-425-3939 ൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.

വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്തംബർ 15നുള്ളിൽ ദി ചെയർമാൻ അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

തിരുവനന്തപുരം: മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിങ്, ടെക്നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം hr.medisep@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.medisep.kerala.gov.in ൽ ലഭിക്കും.

ഇൻഷുറൻസ് എക്സ്പോർട്ട്, മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ), മാനേജർ(ഫിനാൻസ്), മാനേജർ (ഐ.ടി), അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ, ഐ.ടി), അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്സ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 25.

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ സെപ്തംബർ 15ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും. രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 51 ഒഴിവുകളിലേക്കാണ് പ്ലസ്ടു/പി.ജി/ബി.ടെക്/ഡിപ്ലോമ യോഗ്യതയുള്ളവർക്കായി ഡ്രൈവ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാൻ താത്പര്യമുള്ളവർ 13ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3wt4Yvb എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

അതേസമയം, കാവാലം ഗ്രാമപഞ്ചായത്തിന്റെ ജ്വാല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ വിമൺസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അവസാന തീയതി സെപ്തംബർ 14.

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ എഞ്ചിൻ ഡ്രൈവർ (താൽക്കാലികം) തസ്തികയിലേക്ക് 10 ഒഴിവുകൾ. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 16 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പ്രായപരിധി 18-37 നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല). വിദ്യാഭ്യാസ യോഗ്യത: ലിറ്ററസി, നിലവിലെ എഞ്ചിൻ ഡ്രൈവർ ലൈസൻസ് (ഫസ്റ്റ് ക്ലാസ്) കേരളത്തിന് കീഴിൽ ഇഷ്യു ചെയ്ത് ഇൻലാൻഡ് വെസൽ റൂൾ 2010.

അതേസമയം, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി നൽകുന്നതിനായി നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്തംബർ 14 നകം പാലക്കാട് ബ്ലോക്ക് ഓഫീസിലോ കുന്നത്തൂർമേട്, കോങ്ങാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലോ എത്തിക്കണം. ഫോൺ: 0491 2847770.

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സെപ്റ്റംബർ ഒന്നു മുതൽ 15 വരെ സ്വീകരിക്കുന്നതാണ്.

അതേസമയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്), സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി (ഗ്രൂപ്പ് സി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷാ തീയതി എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 5. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്സുകളിൽ 2022-24 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള, തെരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുത്ത സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുന്നത്. സ്വയംപഠന സഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസുകളും ഈ വിഭാഗം വിദ്യാർഥികൾക്ക് ലഭ്യമാണ്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർത്ഥിയ്ക്ക് മുൻ രജിസ്ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട് III) തെരഞ്ഞടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം.

സെപ്റ്റംബർ 5 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓക്ടോബർ 10 വരെയും 60 രൂപ പിഴയോടെ ഓക്ടോബർ 17 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് അടയ്ക്കാൻ ഓൺലൈൻ പെയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് മുഖേന ഫീസടക്കാം. ഓഫ്ലൈൻ പെയ്മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്മെന്റ്) തെരഞ്ഞെടുക്കുന്നവർ രജിസ്ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തീകരിക്കേണ്ടത്. ഓഫ്‌ലൈൻ പെയ്മെന്റിൽ ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്പെക്ടസിനും സ്‌കോൾ-കേരള വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ രജിസ്ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കേണ്ടതാണ്. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസത്തിന് സ്‌കോൾ-കേരള വെബ്സൈറ്റ് സന്ദർശിക്കുക. ഈ അധ്യയന വർഷം സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങൾക്ക്: 0471-2342950, 2342271.

തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആർബിട്രേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് കേരള കേഡറിൽ നിന്നു വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ജില്ലാ കളക്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട ഐഎഎസ് ഓഫീസർമാർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 1,50,000 രൂപ. പ്രായപരിധി (01.08.2022 പ്രകാരം) 70 വയസ് തികയാൻ പാടില്ല.

അപേക്ഷാ ഫോമിന്റെ മാതൃക kerala.gov.in ൽ സെപ്തംബർ 15 മുതൽ 30 വരെ ലഭിക്കും. അപേക്ഷ ഒക്ടോബർ 31ന് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ), അനെക്സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂളിൽ ടൂറിസം കോഴ്‌സ് പഠിപ്പിക്കുന്നതിന് റ്റിജിറ്റി തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ സെപ്തംബർ രണ്ടിന് രാവിലെ 10 ന് നടക്കും.

ട്രാവൽ ആൻഡ് ടൂറിസം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ അധ്യാപന പരിചയവും വേണം. അല്ലെങ്കിൽ പ്ലസ് റ്റു വിന് ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം/ഡിപ്ലോമയും സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്സ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. വിവരങ്ങൾക്ക് – 9946476343.

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റസർച്ച് പ്രോജക്ടിൽ ഓപ്റ്റോ ഇലക്ട്രോണിക്സിൽ മാസ്റ്റേഴ്സ് സ്പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച്ച് ഫെല്ലോയെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് http://lbt.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അതേസമയം, തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ കെജിറ്റിഇ പ്രിന്റിംഗ് ടെക്നോളജി ( പ്രി-പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക്) കോഴ്സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്നോളജി) തസ്തികയിലേക്ക് രണ്ട് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്തംബർ മൂന്നിനു രാവിലെ 10ന് കോളജിൽ നടക്കും.

യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ: www.cpt.ac.in. യോഗ്യത: കെ.ജി.റ്റി.ഇ പ്രസ് ഓപ്പറേഷൻ ആൻഡ് പ്രസ് വർക്ക് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രിന്റിംഗ് ടെക്നോളജി ഡിപ്ലോമ.