Career (Page 104)

തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഒഴിവുള്ള എൽ.ഡി.സി, ക്ലാർക്ക് ടൈപ്പിസ്റ്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ, പി.ആർ.ഒ എന്നീ തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ചെയ്യുന്നവരിൽ നിന്നും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 20നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

അതേസമയം, മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഒന്നാം ക്ലാസ് യോഗ്യത ഉള്ളവർക്ക് 14നു രാവിലെ 10 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 0487-2333290.

എഡിറ്റോറിയൽ അസിസ്റ്റന്റ്, ന്യൂസ് റീഡേഴ്സ് (മലയാളം), ന്യൂസ് റിപ്പോർട്ടർ (മലയാളം , ഇംഗ്ലീഷ്), വീഡിയോ എഡിറ്റർ, കോപ്പി എഡിറ്റർ , വെബ്സൈറ്റ് അസിസ്റ്റന്റ്, ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ് എന്നി തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓരോ തസ്തികയുടെയും യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും prasarbharati.gov.in/pbvacancies എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.

അപേക്ഷകൾ പ്രസ്തുത ഫോമിൽ RNU Head, Doordarshan Kendra, Kudappanakkunnu, Thiruvananthapuram – 695 043 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.

മാസം പരമാവധി ഏഴ് അസൈൻമെന്റുകളാകും ലഭ്യമാവുക.

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ്. ആകെ 300 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. joinindiancoastguard.cdac.in എന്ന ഔദ്യോഗിക സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. സെപ്തംബർ 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നാവിക്, യന്ത്രിക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്‌സണൽ ടെസ്റ്റ് (സിജിഇപിടി) അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും, ലഭ്യമായ ഒഴിവുകളും ഐസിജി തീരുമാനിക്കുന്ന അനുപാതവും അനുസരിച്ച് രണ്ടാം ഘട്ടത്തിലേക്കുള്ള താൽക്കാലിക ഇ-അഡ്മിറ്റ് കാർഡ് നൽകും.. സ്ഥാനാർത്ഥി ഘട്ടം-II-ലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, സ്ഥിരീകരണ പ്രക്രിയയ്ക്കായി രേഖകൾ അപ്‌ലോഡ് ചെയ്യണം.

ഒഴിവുകളുടെ വിശദവിവരങ്ങൾ;

നാവിക് (ജനറൽ ഡ്യൂട്ടി): കൗൺസിൽ ഓഫ് ബോർഡ്‌സ് ഫോർ സ്‌കൂൾ എജ്യുക്കേഷന്റെ (COBSE) അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് അപേക്ഷകർ കണക്ക്, ഭൗതികശാസ്ത്ര സ്ട്രീമുകൾക്കൊപ്പം 10+2 പൂർത്തിയാക്കിയിരിക്കണം. നാവിക് (Domestic Branch): ഉദ്യോഗാർത്ഥികൾ COBSE അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. യന്ത്രിക്: ഈ തസ്തികയിലേക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. ഓൾ ഇന്ത്യ കൗൺസിൽ അംഗീകരിച്ച മൂന്നോ നാലോ വർഷത്തെ ദൈർഘ്യമുള്ള ഇലക്ട്രിക്കൽ, മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/പവർ) എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.

ന്യൂഡൽഹി: ബിഎസ്എഫിൽ ഒഴിവുകൾ. 1312 ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. rectt.bsf.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.

ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) – HC-RO തസ്തികയിൽ 982 ഒഴിവുകളാണുള്ളത്. 25500 – 81100/ ആണ് പേ സ്‌കെയിൽ. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) – HC-RM തസ്തികയിൽ 33 ഒഴിവുകളുണ്ട്. HC-RO ഉദ്യോഗാർത്ഥി പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസ്സായിരിക്കണം. റേഡിയോ ആന്റ് ടെലിവിഷൻ, ഇലക്ട്രോണിക്‌സ്, COPA, ജനറൽ ഇലക്ട്രോണിക്‌സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലേതിലെങ്കിലും ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം.

HC (RM): ഉദ്യോഗാർത്ഥി റേഡിയോ, ടെലിവിഷൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, COPA, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ, ജനറൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ, നെറ്റ്വർക്ക് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഐടിഐ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ വിജയവും കെമിസ്ട്രിയും മാത്തമാറ്റിക്‌സും 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്സാകുകയും വേണം.

ഇടുക്കി: ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്തംബർ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ- 04862233250. അല്ലെങ്കിൽ www.gecidukki.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ന്യൂഡൽഹി: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്തംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 12 മുതൽ അപേക്ഷ സ്വീകരിക്കും.

പെർഫോമൻസ് അനലിസ്റ്റ്‌സിന്റെ 93 ഒഴിവുകളും ഫിസിയോതെറാപ്പിസ്റ്റിന്റെ 20 ഒഴിവുകളും സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് എക്‌സ്‌പെർട്ട് തസ്തികകളിൽ 20 ഒഴിവുകളും ഫിസിയോളജിസ്റ്റ് തസ്തികയിൽ സൈക്കോളജിസ്റ്റ് 10 ഒഴിവുകളും ബയോമെക്കാനിക്‌സ് തസ്തികയിൽ 10 ഒഴിവുകളും ന്യൂട്രീഷനിസ്റ്റ് തസ്തികയിൽ 10 ഒഴിവുകളും ആന്ത്രോപോമെട്രിസ്റ്റ് തസ്തികയിൽ 13 ഒഴിവുകളുമാണുള്ളത്.

40 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് //sportsauthorityofindia.gov.in/saijobs/. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. യോഗ്യത : എൻജിനീയറിംഗ് ബിരുദം (അഗ്രികൾച്ചർ/ സിവിൽ) അഗ്രികൾച്ചറൽ ബിരുദധാരികൾക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവർസീയർ ഉദ്യോഗാർഥികളെയും പരിഗണിക്കും.

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ നേരിട്ട് ഹാജരാകാൻ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 0473 5 252 029

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ഒഴിവുകൾ. കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിലെ വിവിധ തസ്തികകളിലേക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 16 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കായി http://nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

കേൾവിയിലും സംസാരത്തിലും വിഷമതകൾ നേരിടുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സ്ഥാപനമാണ് നിഷ്.

1997 ലാണ് നിഷ് സ്ഥാപിതമായത്. ശ്രവണ സംസാര വിഷയങ്ങളിൽ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വലിയ സംഭാവനകൾ നൽകുന്ന സ്ഥാപനമാണിത്. വൈകല്യങ്ങളുളള ജനതയ്ക്ക് മെച്ചപ്പെട്ട ഭാവി ജീവിതം ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ നിഷ് മാർഗ്ഗദർശകത്വം നൽകുകയും ചെയ്യുന്നുണ്ട്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സീ റസ്‌ക്യൂ സ്‌ക്വാഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 മാസത്തെ കരാർ അടിസ്ഥാനത്തിൽ 18,000 രൂപ ശമ്പളം നിരക്കിൽ 4 ഹാർബറുകളിൽ ആയി 20 ഒഴിവുകളാണ് ഉളളത്. യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉണ്ടായിരിക്കണം.

ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും ട്രെയിനിങ് പൂർത്തിയായിരിക്കണം. 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം.

മുൻഗണന: സീ റസ്‌ക്യൂ സ്‌ക്വാഡ് ലൈഫ് ഗാർഡായി ജോലി ചെയ്തിട്ടുളള പ്രവൃത്തി പരിചയം. 2018 ലെ പ്രളയാ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ, അതത് ജില്ലയിലെ താമസക്കാർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുളള പ്രാവീണ്യം. ഉദ്യോഗാർത്ഥികൾ സെപ്തംബർ 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0495 2383780.

പത്തനംതിട്ട: ഇലന്തൂർ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റൽ കൗൺസിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗൺസിലർമാരെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്/ ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സെപ്തംബർ 13ന് 11 മണിക്ക് ഇലന്തൂർ ബ്ലോക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പ്രവർത്തി പരിചയം അഭികാമ്യം. ഫോൺ : 8848 680 084, 9745 292 674.

അതേസമയം, ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്തംബർ 13 ചൊവ്വാഴ്ച രാവിലെ 11 ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ- 04862233250. അല്ലെങ്കിൽ www.gecidukki.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.