Career (Page 10)

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് മെയ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2024 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്.

പ്രിന്റ് ജേണലിസം, റേഡിയോ, ഓൺലൈൻ, സോഷ്യൽ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈൽ ജേണലിസം തുടങ്ങിയ മാധ്യമപ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ കോഴ്സ്.

ടെലിവിഷൻ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷൻ, മീഡിയ കൺവെർജൻസ്, മൊബൈൽ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയിൽ സമഗ്രമായ പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സാണ് ടെലിവിഷൻ ജേണലിസം.

പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളിൽ പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് കോഴ്സ്. ഒപ്പം, ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നൽകുന്നു.

ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾ അക്കാദമി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0484-2422275.

തിരുവനന്തപുരം: കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. 10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായിട്ടാണ് ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്.

റിഗ് ലാബ്സ് അക്കാദമിയുമായി ചേർന്നാണ് അസാപ് കേരള ഈ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഈ സമ്മർ ക്യാമ്പിൽ വിദ്യാർത്ഥികളക്ക് ആർട്സ് ആൻഡ് ക്രാഫ്റ്റിങ്, ഗെയിം ഡെവലപ്മെന്റ്, റോബോട്ടിക്‌സ്, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. കൂടാതെ മറ്റ് വിനോദ പരിപാടികളും. പത്തനംതിട്ട ജില്ലയിൽ ഈ സമ്മർ ക്യാമ്പ് അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ചായിരിക്കും സംഘടിപ്പിക്കുക. രാവിലെ 09:30 മുതൽ വൈകുന്നേരം 04:30 വരെയാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്യുന്നതിനായി https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് സന്ദർശിക്കുക.

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിലെ പാർട്ട് ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ. 23/2022) തസ്തികയുടെ സാധ്യത പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഏപ്രിൽ 29നും കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ (കാറ്റഗറി നമ്പർ. 16/2023), കഴകം (കാറ്റഗറി നമ്പർ. 17/2023) എന്നീ തസ്തികകളുടെ സാദ്ധ്യത പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 30നും തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും.

സാദ്ധ്യതാ പട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് എസ്എംഎസ് മുഖേന അയച്ചിട്ടുണ്ട്. ഏപ്രിൽ 24 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.

തിരുവനന്തപുരം: ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സെപ്ഷ്യൽ വിഷയങ്ങൾ – ഹൈസ്‌കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഏപ്രിൽ 17 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും ഫീസ് അടയ്ക്കണം.

ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യോതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധനകൾ പ്രകാരമുള്ള ഫോട്ടോ അപലോഡ് ചെയ്യണം. വെബ്‌സൈറ്റിൽ നിന്നു ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ജൂൺ 3.

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനും മാധവമഠം സിവിഎൻ കളരിയും ചേർന്ന് സംഘടിപ്പിക്കുന്ന കളരി ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസം ദൈർഘ്യമുള്ളതാണ് കോഴ്‌സ്. കളരിപരിശീലനത്തിന് ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, വീട്ടമ്മമാർ തുടങ്ങി വ്യത്യസ്ത പ്രായപരിധിയിൽപ്പെട്ടവർക്ക് പരിശീലനം നൽകുന്നവിധമാണ് ക്ലാസിന്റെ പഠന രീതിയും സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്.

താത്പര്യമുള്ളവർക്ക് 20നകം നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. വിശദവിവരങ്ങൾക്ക്: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3, ഫോൺ: 0471 2311842, 8129209889.

അതേസമയം, തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം.പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4, പ്ലസ് വൺ യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3 എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വെബ്സൈറ്റ്: www.iiic.ac.in. വിശദവിവരങ്ങൾക്ക്: 8078980000.

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ മെയിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. എഴുത്തുപരീക്ഷയുടേയും, ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകും. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org യിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. കൂടുതൽ വിവരങ്ങൾക്ക്: 0484 2422275, 9447607073.

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളജിൽ കരിയർ ഓറിയേന്റേഷൻ പ്രോഗ്രാം ഏപ്രിൽ 16 ന് രാവിലെ 10 ന് ആരംഭിക്കും. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ttps://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 9995595456, 9497000337, 9447329978, 9495310477, 9744690855, www.lbt.ac.in

അതേസമയം, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്കും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 15ന് ആരംഭിക്കും. അപേക്ഷ https://kscsa.org എന്ന വെബ്‌സൈറ്റിൽ മാർച്ച് 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 13. വിശദവിവരങ്ങൾക്ക്: https://kscsa.org, 8281098863.

തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4, പ്ലസ് വൺ യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3 എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വെബ്സൈറ്റ്: www.iiic.ac.in. വിശദവിവരങ്ങൾക്ക്: 8078980000.

തിരുവനന്തപുരം: ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ നീട്ടി. ഏപ്രിൽ 25 വൈകിട്ട് 5 മണിവരെയാണ് സമയം നീട്ടിയിരിക്കുന്നത്.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ 28, 29, 30 തീയതികളിൽ അവസരമുണ്ട്. സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ (2023 മാർച്ച് 17നും 2024 ഏപ്രിൽ 30നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുമ്പോൾ ഹാജരാക്കണം.

അതേസമയം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 20. ഒരു വർഷം ദൈർഘ്യമുള്ള പരിശീലനം ജൂൺ ആദ്യ വാരം ആരംഭിക്കും. ഫീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് : 0471 2448451.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഒരു പ്രത്യേക സീസണിൽ ദേശാടനപ്പക്ഷികൾ പ്രത്യേക സങ്കേതങ്ങളിലേക്ക് വരുന്നതുപോലെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് കാലത്തുമാത്രം തമിഴ്നാട്ടിലേക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘മോദിയുടെ ഗ്യാരന്റി’ എന്ന അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നടപടി കൈക്കൊള്ളുമോ എന്ന ചോദ്യമുന്നയിച്ച് വിവിധ പദ്ധതികളുടെ പട്ടികയും സ്റ്റാലിൻ പങ്കുവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തമിഴ്നാട്ടിൽ പലയിടങ്ങളിലായി നടത്തിയ പൊതുപരിപാടികളിൽ നിരവധി വാഗ്ദാനങ്ങളാണ് നൽകിയത്. ഇവയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതു മുതൽ നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങൾ സ്റ്റാലിൻ ഉന്നയിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ ലോണുകൾ പ്രധാനമന്ത്രി എഴുതിത്തള്ളുമോ, രണ്ട്കോടിയോളം വരുന്ന യുവാക്കൾക്ക് വർഷംതോറും ജോലി കൊടുക്കുമോ, റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്‌കീം വഴി യുവാക്കൾക്ക് മാസം 400 രൂപ നൽകുമോ, ജാതി സെൻസസ് നടത്തുമോ, എസ്.സി-എസ്.ടി-ഒബിസി വിഭാഗങ്ങൾക്ക് സംവരണം നിർബന്ധമായും നടപ്പിലാക്കുമോ തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചുണ്ട്.