കളരിപ്പയറ്റ് പരിശീലനം; അപേക്ഷ നൽകാം

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവനും മാധവമഠം സിവിഎൻ കളരിയും ചേർന്ന് സംഘടിപ്പിക്കുന്ന കളരി ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസം ദൈർഘ്യമുള്ളതാണ് കോഴ്‌സ്. കളരിപരിശീലനത്തിന് ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, വീട്ടമ്മമാർ തുടങ്ങി വ്യത്യസ്ത പ്രായപരിധിയിൽപ്പെട്ടവർക്ക് പരിശീലനം നൽകുന്നവിധമാണ് ക്ലാസിന്റെ പഠന രീതിയും സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്.

താത്പര്യമുള്ളവർക്ക് 20നകം നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. വിശദവിവരങ്ങൾക്ക്: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3, ഫോൺ: 0471 2311842, 8129209889.

അതേസമയം, തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ മെയ് 2 ന് ആരംഭിക്കുന്ന ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം.പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4, പ്ലസ് വൺ യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ 4, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3 എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. വെബ്സൈറ്റ്: www.iiic.ac.in. വിശദവിവരങ്ങൾക്ക്: 8078980000.