Career (Page 11)

തിരുവനന്തപുരം: തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ കരിയർ ഓറിയന്റേഷൻ പ്രോഗ്രാം ഏപ്രിൽ 16ന് രാവിലെ 10-ന്. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുഉള്ളവർക്ക് https://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ 9995595456, 9497000337, 9447329978, 9495310477, 9744690855 എന്നീ ഫോൺ നമ്പറുകളിലും www.lbt.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

അതേസമയം, 2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ 17നകം അപ്‌ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വരെ അവസരമുണ്ടാകും. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2024ന് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2525300.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാഡമികളിലേക്ക് 2024-25 വർഷത്തേക്ക് 7,8 ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ-14 വിമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കും കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽതല സെലക്ഷൻ 2024 ഏപ്രിൽ 16 മുതൽ 30 വരെ നടത്തും.

അത്ലറ്റിക്സ്, ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ, വോളിബോൾ എന്നീ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്ക് മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാൻ കഴിയൂ. തയ്‌ക്വോണ്ടോ, ജൂഡോ, സ്വിമ്മിങ്ങ്, ഖോ ഖോ, കബഡി, സൈക്ലിംഗ്, ഫെൻസിങ്ങ്, ബോക്‌സിങ്ങ്, ആർച്ചറി, റസ്ലിങ്, നെറ്റ്‌ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ, (സോഫ്റ്റ്‌ബോൾ കോളേജ് മാത്രം), (വെയ്റ്റ്ലിഫ്റ്റിംഗ് കോളേജ് മാത്രം) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷന് പങ്കെടുക്കാം. കനോയിങ്ങ് & കയാക്കിങ്ങ്, റോവിങ്ങ് കായികയിനങ്ങളിൽ ആലപ്പുഴ ജില്ലയിൽ വച്ചാണ് സെലക്ഷൻ നടത്തുന്നത്.

സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ പറഞ്ഞിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0497- 2700485

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0495- 2722593

തൃശ്ശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0487- 2332099

കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0481- 2563825

തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ- 0471- 2331720.

തിരുവനന്തപുരം: സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിൻറെ പ്ലസ് ടു യോഗ്യതാപരീക്ഷയിലോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40% മാർക്ക് നേടിയിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ B.Des കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പണം 2024 മെയ് 1 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം അല്ലെങ്കിൽ സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചിരിക്കണം.

അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 2024 മെയ് 1 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്.

വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന എ.ബി.സി ഓഫ് എ.ഐ എന്ന അഞ്ചുദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ 15 മുതൽ 19 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 250 രൂപയാണ്. രജിസ്ട്രേഷന് https://ihrd.ac.in/index.php/ai-intro1 ലിങ്ക് സന്ദർശിക്കുക. ഫോൺ: 0471-2322985, 2322501, 2322035.

അതേസമയം, സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ, സഹകരണ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനായുള്ള അടിസ്ഥാന യോഗ്യതയായ ജൂനിയർ ഡിപ്ലോമ-ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി) 2024-25 വർഷത്തെ കോഴ്‌സിലേക്കായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.scu.kerala.gov.in.

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

2024 ജൂൺ ആദ്യ വാരം ആരംഭിക്കുന്ന 10 മാസത്തെ കോഴ്‌സിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അപേക്ഷയോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. കോഴ്‌സിന്റെ ഫീസ് 20,000 രൂപയും (18 ശതമാനം ജി.എസ്.ടി+പുറമേ), കോഷൻ ഡെപ്പോസിറ്റ് 2,000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 0471-2309012, kile.kerala.gov.in.

അതേസമയം, സ്‌കൂൾ വിദ്യാർത്ഥികൾക്ക് (7 മുതൽ 10 വരെ ക്ലാസ്) വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ 5 ദിവസത്തെ റോബോട്ടിക്സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താല്പര്യമുള്ളവർ ഓഫീസുമായോ 0471-2349232, 9895874407 എന്നീ നമ്പറുകളിലോ ബന്ധപെടുക. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.

തിരുവനന്തപുരം: മെഡിക്കൽ – എൻജിനിയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ക്രാക് ദ എൻട്രൻസ്’ പരിപാടി കൈറ്റ് വിക്ടേഴ്‌സ് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സിൽ ഇന്ന് രാത്രി 7 മണി മുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഇതോടൊപ്പം കുട്ടികൾക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന പ്ലാറ്റ്‌ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയായിരിക്കും. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നൽകുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങൾ കൂടി പഠിക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യപേപ്പറുകളുടെ ഉത്തരങ്ങൾക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക.

രാത്രി 7 മണി മുതൽ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകൾ. ഇതേ ക്രമത്തിൽ അടുത്ത ദിവസം രാവിലെ 7 മണി മുതൽ 11 മണി വരെയും ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെയും രണ്ടു തവണ പുനഃസംപ്രേഷണം ഉണ്ടാവും. ഓരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള 30 മണിക്കൂർ ക്ലാസുകളാണ് (മൊത്തം 120 മണിക്കൂർ) ടെലികാസ്റ്റ് ചെയ്യുക. ഓരോ ക്ലാസും ടെലികാസ്റ്റ് ചെയ്യുന്നതനുസരിച്ചായിരിക്കും മോക്ക് ടെസ്റ്റും അസൈൻമെന്റും നൽകുക. സ്‌കോർ നോക്കി കുട്ടികൾക്ക് മെച്ചപ്പെടാനുള്ള അവസരം ഉണ്ട്.

കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടികൾ എല്ലാവർക്കും കാണാം. സർക്കാർ-എയിഡഡ് സ്‌കൂളുകളിലെ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കൂൾ അഡ്മിഷൻ നമ്പറും ജനന തീയതിയും നൽകി പോർട്ടൽ ഉപയോഗിക്കാമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.

തിരുവനന്തപുരം: സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ 2023 ഡിസംബർ 20-ലെ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘങ്ങളിലേക്കുള്ള സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലെ പരീക്ഷകൾ 2024 മേയ് 12ന് ഓൺലൈനായും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തസ്തികകളിലെ പരീക്ഷകൾ യഥാക്രമം മേയ് 18, 19 തീയതികളിൽ ഒ.എം.ആർ മുഖാന്തരവും നടത്തും.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലെ പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റുകൾ ഏപ്രിൽ 27 മുതലും, അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലെ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ മേയ് 3 മുതലും ഉദ്യോഗാർഥികലുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. ജൂനിയർ ക്ലാർക്ക് തസ്തികയിലെ പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ മേയ് മൂന്നിന് മുമ്പായി ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന അയച്ച് പൂർത്തീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2468690, 2468670.

തിരുവനന്തപുരം: സംഘർഷം നിലനിൽക്കുന്ന റഷ്യൻ, യുക്രൈൻ മേഖലകളിലേയ്ക്കും അതിർത്തി പ്രദേശങ്ങളിലേയ്ക്കും തോഴിലന്വേഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും നോർക്ക റൂട്ട്‌സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് തൊഴിൽ വാഗ്ദാനം ലഭിച്ച് പോയ ചിലർ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികളുടേയും ഇടനിലക്കാരുടേയും വാഗ്ദാനങ്ങളിൽ വീഴരുത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസുള്ള അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശ തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കാവൂ. ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം മറ്റാനുകൂല്യങ്ങൾ എല്ലാം പൂർണമായും ശരിയാണെന്ന് ഉറപ്പ് വരുത്തണം. ജോലിക്കായി വിസിറ്റ് വിസയിലൂടെ വിദേശത്തേക്ക് പോകന്നത് ഒഴിവാക്കണം. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പരാതികൾ
spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്ലൈൻ നമ്പറിലും അറിയിക്കാവുന്നതാണ്.

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ 3ന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് http://kscsa.org വഴി 2024 മാർച്ച് 27 മുതൽ ഏപ്രിൽ 27 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റ്റർ ചെയ്യാം.

രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവിരങ്ങൾക്ക്: തിരുവനന്തപുരം (0471 2313065, 2311654, 8281098863, 8281098862, 8281098861), കൊല്ലം (8281098867), മൂവാറ്റുപുഴ (8281098873), പൊന്നാനി (0494 2665489, 8281098868), പാലക്കാട് (0491 2576100, 8281098869), കോഴിക്കോട് (0495 2386400, 8281098870), കല്യാശ്ശേരി (8281098875).