Career (Page 9)

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് താല്പര്യമുള്ളവർ നിർദിഷ്ട്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷ ഓൺലൈനായി 2024 മെയ് 30 വൈകിട്ട് അഞ്ചിനകം സമർപ്പിക്കുക. സയൻസ് വിഷയങ്ങളിലോ എൻജിനീയറിംഗ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2548402. ഇ-മെയിൽ: jaya.kscste@kerala.gov.in

തിjുവനന്തപുരം: സംസ്ഥാനത്തിലെ 2024-25 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. മേയ് 20 വരെയാണ് അപേക്ഷാ തീയതി നീട്ടിയത്.

അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം അല്ലെങ്കിൽ സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചിരിക്കണം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.

കൂടുതൽ വിവരങ്ങൾക്കായി www.lbscentre.kerala.gov.in സന്ദർശിക്കുക. അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 മേയ് 20. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ് വെയർ ഐ ഒ ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്റെയും (ഐസിഫോസ്) ഐഐടി തിരുപ്പതിയുടെയും പങ്കാളിത്തത്തോടെയാണ് ഐഐടി ബോംബെ – ഫോസീ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും ഐ ഒ ടി, ജിയോസ്‌പേഷ്യൽ വിദഗ്ധർക്കും പ്രൊഫഷനലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവ് തെളിയിക്കാനും ഐ ഒ ടി – ജിയോസ്‌പേഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചു വിവിധ പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള അവസരം ഒരുക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.

വിജയികൾക്ക് നേരിട്ട് ഐഐടി ബോംബെ നടത്തുന്ന വിവിധ ഫെല്ലോഷിപ്പ് / ഇന്റേൺഷിപ്പ് തുടങ്ങിയവയിലേക്ക് മുൻഗണന ലഭിക്കും. ഹാക്കത്തോണിന്റെ ഉദ്ഘാടനം ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2.30ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലുള്ള ഐസിഫോസിൽ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : https://iot-gis-hackathon.fossee.in/home#about.

തിരുവനന്തപുരം: സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ ‘ഡിജിറ്റൽ മാർക്കറ്റിംഗ്’ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 6 മുതൽ 8 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ പ്രമോഷനുകൾ, ഇ മെസ്സേജിംഗ് മാനേജ്മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റാഗ്രാം അനലിറ്റിക്‌സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ്സ് ഓട്ടോമേഷൻ, പരമ്പരാഗത വിപണികളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സ്വാധീനം, പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മെയ് 2ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/0484-2550322/9188922800.

തിരുവനന്തപുരം: കെ-ടെറ്റ് ഏപ്രിൽ 2024 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മേയ് രണ്ടു വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. അപേക്ഷ സമർപ്പിച്ചരിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതൽ ഏഴു വരെ https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN -ൽ ലഭ്യമാകും.

നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നതിന് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ മേയ് 3, 4, 5 തീയതികളിൽ മാറ്റം വരുത്താം. പരീക്ഷ ജൂലൈ 28-ന് നടത്തും.

നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2023 മാർച്ച് 17 നും 2024 മെയ് 5 നും ഇടയിൽ ലഭിച്ചതായിരിക്കണം.) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണമെന്നു ഡയറക്ടർ അറിയിച്ചു.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ICFOSS) അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിൽ 8 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിൽ നടത്തുന്ന ക്യാമ്പ് മേയ് 6 മുതൽ 10 വരെ കാര്യവട്ടം സ്പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ നടക്കും.

തത്സമയ ക്ലാസുകൾ, വ്യവസായ വിദഗ്ദരുടെ ഘടനാപരമായ പാഠ്യപദ്ധതി, സിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയും പ്രായോഗിക പരിജ്ഞാനം എന്നിവ കോഴ്സിന്റെ സവിശേഷതകളാണ്. ഓഫ് ലൈൻ മോഡിൽ (രാവിലെ 10 മുതൽ അഞ്ചുവരെ) നടത്തുന്ന ക്യാമ്പിലൂടെ സ്വതന്ത്ര സോഫ്റ്റ് വെയർ, ഉബുണ്ടു ബേസിക്‌സ്, സ്‌ക്രൈബസ്- ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റുവെയർ, പ്രോഗ്രാമിംഗ്, പൈത്തൺ, എഐ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള പരിശീലനം നൽകും.

30 പേർക്കു പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. മേയ് 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/182 സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ 7356610110 | 0471-2413012/13/14 | 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

തിരുവനന്തപുരം: മൊബൈലോ കാമറയോ ഉപകരണം ഏതായാലും ഫോട്ടോ എടുക്കാൻ തരാൽപര്യമുണ്ടെങ്കിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിങ്ങൾക്കൊരു മത്സരമുണ്ട്. മെയ് നാലിന് രാവിലെ ആറ് മുതൽ ഉച്ച ഒന്നു വരെ നടക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകാർഷക സമ്മാനവുമുണ്ട്. പങ്കെടുക്കുന്നവർ മെയ് നാലിന് രാവിലെ ആറിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെത്തി രജിസ്റ്റർ ചെയ്യണം.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കോമ്പൗണ്ടിൽ നിന്ന് എടുക്കുന്ന പടങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കൂ. എഡിറ്റിങ് അനുവദിക്കില്ല. ഒരാൾക്ക് പരമാവധി മൂന്ന് ഫോട്ടോ അയക്കാം. പങ്കെടുക്കുന്നവർക്ക് പ്രായപരിധിയില്ല. അതേദിവസം വൈകുന്നേരം മൂന്നോടെ വിദഗ്ധ സമിതി വിജയികളെ കണ്ടെത്തും. രജിസ്?ട്രേഷൻ ഫീസ് നൂറ് രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0471-2311842, 8289943307, ഇമെയിൽ : directormpcc@gmail.com.

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രോത്സാഹനം, പ്രചാരണം, വികസനം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അന്ത്രാരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്സ്) ഏപ്രിൽ 2024-ലെ പി.എച്ച്.ഡി (മുഴുവൻ സമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 4 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14, 0471-2413013, 9400225962.

അതേസമയം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (KILE) കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ കിലെ ഐ.എ.എസ് അക്കാഡമിയിൽ 2024 ജൂൺ ആദ്യവാരം ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനായി കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്ക് തങ്ങളുടെ ബിരുദധാരികളായ മക്കൾക്ക് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ kile.kerala.gov.in ൽ നിന്നോ തിരുവനന്തപുരം വഞ്ചിയൂരിലെ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയത്തിൽ നിന്നോ ലഭ്യമാകും. ഫോൺ: 8075768537, 0471-2479966, 0471-2570440.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് കാസർകോട് ജില്ലയിലെ പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.

അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 18-40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നുവരുന്നവരുമായ ലൈബ്രേറിയന്മാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാവയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം ഇവർക്ക് പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ലൈബ്രേറിയന്മാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട് (45 വയസ്). അവരുടെ ഡിപ്പാർട്ട്‌മെന്റ് സ്പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്.

അപേക്ഷാഫോമും പ്രോസ്പക്റ്റസും തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിലും കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിലും ലഭിക്കും. സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർകോട് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24*10 സെ.മീ. വലിപ്പമുള്ള കവറും അപേക്ഷയോടൊപ്പം ഉണ്ടാവണം.