ഇന്ത്യന്‍ ബിസിനസുകളില്‍ ഭൂരിഭാഗവും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്ക് മാറിയതായി സര്‍വേ റിപ്പോര്‍ട്ട്

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ ബിസിനസ് മേഖലയില്‍ 87 ശതമാനം ഇന്ത്യന്‍ ബിസിനസുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്ക് മാറിയതായി സര്‍വേ റിപ്പോര്‍ട്ട്. കോവിഡ് സമയത്ത് വിദൂര ജോലിയുടേയും വീഡിയോ ആശയവിനിമയങ്ങളുടേയും സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ സൂം, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരമാണിത്.
കൂടാതെ, സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വ്യവസായങ്ങള്‍ക്ക് അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും , പ്രതിസന്ധി സമയത്തും വളര്‍ച്ചയും തുടര്‍ച്ചയും നിലനിര്‍ത്താനും സാധിച്ചുവെന്നും പറയുന്നു. ഈ റിപ്പോര്‍ട്ടില്‍ ലോകമെമ്പാടുമുള്ള ആറ് രാജ്യങ്ങളെ പറ്റിയാമ് പ്രതിപാദിക്കുന്നത്.