പ്രിയ വർഗീസിന് ആശ്വാസം; നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് താൽക്കാലിക ആശ്വാസം. കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം വീണ്ടും സുപ്രീം കോടതി തള്ളി.

ഈ ഹർജി അടിയന്തരമായി കേൾക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്നാണ് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് കോടതി ചോദിച്ചത്. ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്‌കറിയയും നൽകിയ ഹർജികൾ പരിഗണിക്കുന്നത്.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത് ഈ ബെഞ്ചിന് മുൻപാകെയാണ്. എന്നാൽ, ആവശ്യം അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല.