25 ക്യാമറകൾ, 80 പേരടങ്ങിയ സ്പെഷ്യൽ ടീം; കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്കെന്ന് വനംവകുപ്പ്

വയനാട്: നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ്. വയനാട് സുൽത്താൻ ബത്തേരി വാകേരിയിൽ ക്ഷീരകർഷകനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്പെഷ്യൽ ടീമിനെ നിയോഗിച്ചിരുന്നു. ലൈവ് ട്രാപ്പ് ക്യാമറ ഉൾപ്പടെ 25 ക്യാമറകൾ, കൂടുകൾ, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചിരുന്നു.

വനം വകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണെന്നും പ്രദേശവാസികൾ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞ ദിവസം വനംമന്ത്രി അറിയിച്ചിരുന്നു. വ്യാപക തെരച്ചിലാണ് കടുവയ്ക്കായി വ്യാപക തെരച്ചിൽ തുടരുന്നത്.

അതേസമയം, വയനാട് വാകേരിയിൽ മനുഷ്യനെ പിടിച്ച കടുവയെ തിരിച്ചറിഞ്ഞതായുള്ള സൂചനകൾ പുറത്തു വന്നിരുന്നു. പ്രജീഷിനെ പിടിച്ചത് 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് എന്നാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.