ആയുധങ്ങളുമായി തമിഴ്‌നാട് തീരത്തേക്ക് ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം: സുരക്ഷ ശക്തമാക്കി അധികൃതർ

ചെന്നൈ: തമിഴ്‌നാട് തീരത്തേക്ക് ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം. ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തീരത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. വിവരം കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. കോസ്റ്റ് ഗാർഡും തീരത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്നും അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെയും മയക്കുമരുന്ന് സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുള്ളവർ തന്നെയാണ് ആയുധങ്ങൾ എത്തിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.