കേരളത്തിന് കേന്ദ്രത്തിന്റെ വകയായി 1000 ഇലക്ട്രിക് ബസുകള്‍

കേന്ദ്ര സര്‍ക്കാര്‍ രണ്ടു പദ്ധതികളിലൂടെ 1000 ഇലക്ട്രിക് ബസുകള്‍ കേരളത്തിന് നല്‍കാനൊരുങ്ങുന്നു. ശരാശരി ഒരു കോടി രൂപയാണ് ഒരു ബസിന്റെ വില. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്ബത്തിക ഭദ്രതയും ലക്ഷ്യമിട്ടാണിത്.

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ-ബസുകള്‍. നഗര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. ഊര്‍ജ്ജ വകുപ്പിന്റെ നാഷണല്‍ ബസ് പ്രോഗ്രം പ്രകാരം ലഭിക്കുന്ന 750 ബസുകള്‍ക്ക് ഡ്രൈവറുടെ ശമ്ബളം ഉള്‍പ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നല്‍കണം. ഡ്രൈവറെ നല്‍കുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നിലവിലെ ബസുകളെ സി.എന്‍.ജിയിലേക്കും എല്‍.എന്‍.ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരുന്നു. സി.എന്‍.ജിയുടെ വില കുറയുന്നതിനുസരിച്ച് 3000 ഡീസല്‍ ബസുകള്‍ കൂടി സി.എന്‍.ജിയിലേക്ക് മാറ്റും. തിരുവനന്തപുരത്ത് ഇപ്പോള്‍ 82-83 രൂപയാണ് കിലോഗ്രാമിന് സി.എന്‍.ജി വില. അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എ.പി.എം) സി.എന്‍.ജിക്ക് ബാധകമാകുമ്‌ബോള്‍ വില 70 രൂപ വരെയായി കുറയുമെന്നാണ് ഉത്പാദകര്‍ വ്യക്തമാക്കിയത്.