കേന്ദ്ര ബജറ്റ്: രാജ്യത്തെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കി. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതല്‍ ഒരു വര്‍ഷത്തേക്കാണ് നീട്ടുക. സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി പറഞ്ഞു.

പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ സൗജന്യ ഗോതമ്‌ബോ അരിയോ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം പതിവ് പ്രതിമാസ അവകാശങ്ങള്‍ക്ക് മുകളിലാണ്. ഏകദേശം 800 ലക്ഷം ആളുകള്‍ക്കാകും ഇതുമൂലം സഹായം ലഭിക്കുക. രണ്ട് ലക്ഷം കോടി രൂപ ഇതിനായി വകവരുത്തി.

അതേസമയം, ക്ഷേമ പദ്ധതിയ്ക്ക് കീഴില്‍ അന്ത്യോദയ അന്ന യോജന, മുന്‍ഗണന കുടുംബങ്ങള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) ഉള്‍പ്പെടെയുള്ള പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യവും സൗജന്യമായി നല്‍കുന്നുണ്ട്.